തമിഴ്മക്കളുടെ അമ്മ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

തമിഴ്നാട്:  തമിഴ് ജനതയുടെ അമ്മ ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച്ചയാണ്  മരണത്തിന് കീഴടങ്ങിയത് . ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ  മരണത്തോടെ കുടുംബത്തിന്‍റെ  ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. […]

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ വിശാല്‍; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്‍റെ ആദ്യം അങ്കം കുറിക്കുന്നത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ കമലും രജനിയും മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശാലിന്‍റെ അപ്രതീക്ഷിത രംഗപ്രവേശം. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍ പറഞ്ഞു. നടികര്‍ സംഘം, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റായ വിശാല്‍ തന്‍റെ […]