ഷോര്‍ട്ട് മെസേജ് സര്‍വീസിന് 25 വയസ്

എസ്‌എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷോര്‍ട്ട് മെസേജ് സര്‍വീസ് 25ാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്. 1990 കളിലും 2000 കളിലും ജനങ്ങളുടെ തുടിപ്പായിരുന്ന എസ്‌എംഎസ്, സ്മാര്‍ട്ട് ഫോണുകളുടെയും സാങ്കേതിക വിദ്യയിലെ വളര്‍ച്ചയോടും കൂടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.  സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍  എസ്‌എംഎസിനെ നിലംപരിശാക്കി എന്ന് വേണമെങ്കില്‍ പറയാം.

1992 ഡിസംബര്‍ രണ്ടിന് 22 കാരനായ നെയില്‍ പാപ് വര്‍ത്ത് എന്ന എന്‍ജിനീയറാണ് കമ്പ്യൂട്ടറില്‍ നിന്ന്‍ ആദ്യത്തെ മെസേജ് അയച്ചത്. അക്കാലത്തെ വോഡഫോണ്‍ ഡയറക്ടറായിരുന്ന റിച്ചാര്‍ഡ് ജാര്‍വിസിന് മെറി ക്രിസ്തുമസ് എന്ന സന്ദേശമാണ് കൈമാറിയത്. പിന്നീടങ്ങോട്ട് എസ്‌എംഎസുകളുടെ കാലമായിരുന്നു.

1993ല്‍ നോക്കിയ പുറത്തിറക്കിയ ഫോണിലാണ്  160 വാക്കുകളുള്ള എസ്‌എംഎസ് സേവനങ്ങള്‍  ആദ്യമായി ഉള്‍പ്പെടുത്തിയത്. പിന്നീട് മറ്റ് ടെലികോം കമ്പനികളെല്ലാം എസ്‌എംഎസുകളെ തങ്ങളെ സര്‍വീസിന്‍റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ആദ്യത്തെ ഇമോജി പിറവിയെടുക്കുന്നത് ജപ്പാനിലാണ്.

എസ്‌എംഎസ് പില്‍ക്കാലത്ത് ജന മനസ്സുകളിലെ തുടിപ്പും സ്പന്ദനവുമായി മാറിയെങ്കിലും വാട്സ്‌ആപ്പ് പോലുള്ള മെസേജിംഗ് സര്‍വ്വീസുകളാണ് എസ്‌എംഎസുകള്‍ക്ക് തിരിച്ചടി നല്‍കിയത്.

prp

Leave a Reply

*