ഓഖി; കടലില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി .നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് ഇവരെ  രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു.

നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എണ്‍പതോളം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്താ​​നു​​ണ്ടെ​​ന്നാ​ണ് റിപ്പോര്‍ട്ട്.

അതേസമയം  കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് കിട്ടിയത്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി.

 

prp

Related posts

Leave a Reply

*