41 മാധ്യമപ്രവര്‍ത്തകരെ ഹൂതി വിമതര്‍ ബന്ദികളാക്കി

സന: യമനില്‍ നാല്‍പ്പത്തൊന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലകപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ഇന്‍റര്‍നാഷണലിന്‍റെ യമന്‍ കറസ്പോണ്ടന്‍റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്നിക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തമിഴ്മക്കളുടെ അമ്മ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

തമിഴ്നാട്:  തമിഴ് ജനതയുടെ അമ്മ ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച്ചയാണ്  മരണത്തിന് കീഴടങ്ങിയത് . ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ  മരണത്തോടെ കുടുംബത്തിന്‍റെ  ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. […]

ചാര്‍ളി സിനിമയെ അനുസ്മരിക്കുന്ന ഒരു കഥ; സ്വന്തം ചരമവാര്‍ത്ത പടം സഹിതം പത്രത്തില്‍ നല്‍കിയ ശേഷംഅപ്രത്യക്ഷനായ ആളെ കണ്ടെത്തി

കോട്ടയം: സ്വന്തം ചരമവാര്‍ത്തയും പടം സഹിതം പരസ്യവും പത്രങ്ങള്‍ക്കു നല്‍കിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേലിനെ പൊലീസ് പിടികൂടി. പുലര്‍ച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ നിന്നാണ് ജോസഫിനെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്​ലികളും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം ജോസ്​ഫ്​ നാടുവിട്ടത്​. വാര്‍ത്തകള്‍ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന്​ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന്​ കരുതി പലയിടങ്ങളിലും […]

ചെറുപ്പക്കാരിലെ കഷണ്ടി; കാരണങ്ങളും പരിഹാരങ്ങളും തിരിച്ചറിയാം..

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമാവുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. ഇത് നേരത്തെ എത്തിയാല്‍ ഉള്ള മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. ചിലപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിരാശരാകേണ്ടി വരാറുണ്ട്. എന്നാല്‍ അല്‍പസമയം കഷണ്ടിക്കായി നീക്കി വെച്ചാല്‍ ഈ പ്രശ്നത്തെ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ പരിഹരിക്കാം. കഷണ്ടിയുടെ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും കഷണ്ടി ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം. മുടി കൊഴിച്ചിലിന് […]

വമ്പന്‍ താരനിരയുമായി മമ്മൂക്കയുടെ ‘മാസ്റ്റര്‍പീസ്’;  മേക്കിങ് വീഡിയോ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.  അഫ്സല്‍ ആലപിച്ച മനോഹരമായ ‘മേലേ സൂര്യന്‍ മിന്നിത്തിളങ്ങിടുമ്പോള്‍..’ എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി എത്തുന്ന  ചിത്രത്തില്‍ നായികമാരായെത്തുന്നത് പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ്. മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഒരിടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ്  മാസ്റ്റര്‍പീസ്. റോയല്‍ സിനിമാസിന്‍റെ  ബാനറില്‍ സിഎച്ച്‌ മുഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ […]

സ്വന്തം മകളെ ഒഴിവാക്കാനായി അമ്മ ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളിച്ചു

ഹൈദരാബാദ്: കാമുകന്‍റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അമ്മ മകളെ ഒഴിവാക്കാനായി ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഇവര്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു കുട്ടിയുമായി അമ്മയായ ലളിതയും കാമുകനും ബറോസാ സെന്‍ട്രലില്‍ എത്തിയത്. കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ലഭിച്ചതാണെന്നും അവളെ ദത്തെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ കുട്ടി അവരുടെ കൂടെ വരാന്‍ തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇവര്‍ […]

സര്‍ക്കാര്‍ ജോലിക്കുവേണ്ടി കാണാപാഠം പഠിച്ചെഴുതുന്ന രീതി മാറുന്നു; പിഎസ്സിയുടെ പുതിയ പരീക്ഷാസംവിധാനം പുതുവര്‍ഷത്തില്‍

തിരുവനന്തപുരം: ഒറ്റ പരീക്ഷയിലൂടെയും ഒറ്റവാക്കിലെ ഉത്തരത്തിലൂടെയും സര്‍ക്കാര്‍ ജോലി സ്വന്തം എന്നത് പഴങ്കഥയാകുന്നു. ഇനി ഒറ്റപരീക്ഷയിലൂടെ സര്‍ക്കാര്‍ ജോലി ഇല്ല. പുതുവര്‍ഷത്തില്‍ പി.എസ്.സി  യുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജോലിക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലില്‍ നിന്നാണ് പി.എസ്.സി പുതിയ പരിഷ്കാരങ്ങള്‍ക്ക് രൂപം നല്‍കിയത്. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പരീക്ഷകള്‍ക്കുണ്ടാവുക. കൂടാതെ തസ്തികകള്‍ക്കനുസരിച്ച്‌ ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും […]

”അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്..” ചൊറിയാന്‍ വന്ന മാധ്യമപ്രവര്‍ത്തകനോട് ദിലീപിന്‍റെ മറുപടി

കൊച്ചി: എല്ലാ വിഷയങ്ങളും ഓവറാക്കുന്ന ചാനലുകളിലേതടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടന്‍ ദിലീപിന് കടുത്ത അവജ്ഞതയാണ്. തന്നെ ക്രൂരമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്. ഇതിനിടെ ദേ പുട്ടിന്‍റെ ദുബായിയിലെ ശാഖയുടെ  ഉദ്ഘാടനത്തിന് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വക […]

ജിയോണി W919 ന്‍റെ പിന്‍ഗാമിയെത്തി

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ജിയോണി W919 ന്‍റെ  പിന്‍ഗാമിയായി പുതിയ  ഹൈ-എന്‍ഡ് ഫ്ലിഫ് ഫോണ്‍ വിപണിയിലെത്തുന്നു. അടുത്തിടെ ഇറങ്ങിയ ജിയോണി M7 പ്ലസിനെ പോലെ പ്രീമിയം കോട്ടിങ്ങ് ആണ്  ഇതിന്‍റെ റിയര്‍ പാനലില്‍ ഒരുക്കിയിരിക്കുന്നത്. 4.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1280X720 പിക്സല്‍ ഡിസ്പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം. 6ജിബി റാം, 8എംപി മുന്‍ക്യാമറ,  128ജിബി ഇന്‍റെണല്‍ സ്റ്റോറേജ് 5എംപി പിന്‍ക്യാമറ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ […]

 സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച സജിയുടെ ജീവിതം സ്ക്രീനിലേക്ക്; ‘വിമാന’ത്തിന്‍റെ ടീസര്‍ പുറത്ത്

സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘വിമാനം’. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി . റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകള്‍ കണ്ട പതിനഞ്ചു വയസ്സുകാരന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞ വിമാനം സ്വന്തമായി നിര്‍മ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി എന്ന മനുഷ്യന്‍ സ്വന്തമായി വിമാനം നിര്‍മ്മാനം നിര്‍മ്മിച്ചു പറപ്പിച്ചതാണ് സിനിമയായിരിക്കുന്നത്.   […]