പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച യുവതി അറസ്റ്റില്‍

ദില്ലി: പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച 22കാരി അറസ്റ്റിലായി. ഗാസിയാബാദ് പാട്ലയിലെ ആരതിയെന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് യുവതി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് ജനിച്ചതു മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു യുവതി. ഞായറാഴ്ചയാണ് മകളെ തലയണ കൊണ്ടു ശ്വാസം മുട്ടിച്ച ശേഷം ആരതി കൊലപ്പെടുത്തിയത്. തുടര്‍ന്നു കുഞ്ഞിനെ വാഷിങ് മെഷീന്‍റെ അകത്തിട്ടു കവര്‍ കൊണ്ടു മൂടിയിടുകയായിരുന്നു. കുഞ്ഞിനെ […]

സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഡാറ്റാലി വരുന്നു

സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിള്‍. ഡാറ്റാലി എന്ന് ആപ്പാണ് ഗൂഗിള്‍ ഇതിനായി പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ച്‌ ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും, ആഴ്ചയക്കനുസരിച്ചും, മാസത്തിനനുസരിച്ചും വിലയിരുത്താനാകും. ഇതനുസരിച്ച്‌ ഡാറ്റാ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഡാറ്റാലി നല്‍കും. എന്നാല്‍, ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ ജൂണില്‍ രംഗത്തിറക്കിയ ട്രയാങ്കിള്‍ എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുതിയ പേരില്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണിലെ […]

ഓഖി; കടലില്‍ അകപ്പെട്ട 72 പേരെ കൂടി രക്ഷപെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണ് ദിവസങ്ങളായി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. എങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതി മോശമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് രക്ഷപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇവരുടെ ബോട്ടുകള്‍ക്ക് തകരാറുകളൊന്നും സംഭവിച്ചില്ല. ഇന്ധനം തീര്‍ന്നത് മാത്രമാണ് പ്രശ്നം. കാലാവസ്ഥ അനുകൂലമായാല്‍ ഇവര്‍ക്ക് സ്വയം […]

പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പുതിയ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഈ ബില്‍ മുഖ്യമന്ത്രി ശിവരാജ്​ ചൗഹാൻ നിയമസഭയിൽ  കഴിഞ്ഞ ആഴ്​ച ചർച്ചയ്ക്കെടുത്തിരുന്നു. നിയമസഭയുടെ ​ശീതകാല സമ്മേളനത്തി​​​ന്‍റെ ആദ്യ ദിനത്തില്‍ തന്നെ ബിൽ പാസാക്കുകയും ചെയ്തു. കൂടാതെ, പീഡനശ്രമം, സ്​ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്​. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ […]

ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു

പേരാവൂര്‍: ഡിഫ്തീരിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു. വളയങ്ങാട് കുന്നത്ത് കൂലോത്ത് ഉദയന്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീ പാര്‍വതി(14)യാണ് മരിച്ചത്. ഇന്ന്‍ രാവിലെയായിരുന്നു  അന്ത്യം. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വിനോദയാത്ര പോയി വന്ന് കഴിഞ്ഞതിന് ശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പനിയും ചുമയും കലശലായതിനെ തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് […]

ജിഷ്ണു കേസ്: അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്. കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവായി. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടത്. കേസ് ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാലതാമസം വന്നത് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസ് സിബിഐ ഏറ്റെടുത്തതില്‍ സന്തോഷം ഉണ്ടെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ പ്രതികരിച്ചു. നീതിപീഠത്തിന്‍റെ തീരുമാനത്തോട് ബഹുമാനം ഉണ്ടെന്ന് അമ്മ മഹിജ പറഞ്ഞു. […]

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകള്‍ തിരുത്തിയ ശേഷമാണ് 1450 പേജുകളുള്ള കുറ്റപത്രം കോടതി സ്വീകരിച്ചത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കോടതി നാളെ […]

യൂട്യൂബിലെ അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഗൂഗിള്‍

ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ  ലക്ഷ്യം. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന്‍ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും,തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി […]

സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി താരം കൂടി

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി. സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന […]

മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതി അംഗീകാരം

വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കോടതി അനുമതി നല്‍കി. കഴിഞ്ഞ ജനുവരി 27നാണ് ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്‍റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറല്‍ കോടതികള്‍ ഇതു തടഞ്ഞതിനെ തുടര്‍ന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കി. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഡ് എന്നീ […]