ഐ ലീഗ് വീണ്ടും കേരളത്തില്‍; പ്രതീക്ഷയോടെ ഗോകുലം എഫ്സി

കോഴിക്കോട് : ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഐ ലീഗ് വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഗോകുലം എഫ്സിയ്ക്ക് ഇന്ന് ഹോം ഗ്രൗണ്ട് മത്സരം.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. ഐ ലീഗില്‍  മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സിയെ നേരിടും.

ആദ്യം കളിച്ച മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. സീസണിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഗോകുലം.

prp

Related posts

Leave a Reply

*