ഐ ലീഗ് വീണ്ടും കേരളത്തില്‍; പ്രതീക്ഷയോടെ ഗോകുലം എഫ്സി

കോഴിക്കോട് : ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഐ ലീഗ് വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഗോകുലം എഫ്സിയ്ക്ക് ഇന്ന് ഹോം ഗ്രൗണ്ട് മത്സരം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. ഐ ലീഗില്‍  മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സിയെ നേരിടും. ആദ്യം കളിച്ച മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. സീസണിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഗോകുലം.