വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസ്; ലണ്ടന്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും

ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നും മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നും ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്  കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. അതേസമയം, […]

ഒാഖി ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കാന്‍ നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റി​നെ തുടര്‍ന്നുണ്ടായ ദുരന്തത്തി​​ന്‍റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത്​ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മന്ത്രിയുടെ കൂടെ  സംസ്​ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സു​രേന്ദ്രന്‍, ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എന്നിവരുമുണ്ട്.  രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ […]

ഈശോയുടെയും മേരി മഗ്ദലനയുടെയും കഥ പറയുന്ന ‘മേരി മഗ്ദലിന്‍’ ട്രെയിലര്‍ പുറത്ത്

ഈശോയുടെയും അനുയായിരുന്ന മേരി മഗ്ദലനയുടെയും കഥ പറയുന്ന ചിത്രമാണ് ‘മേരി മഗ്ദലിന്‍’. ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല. സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്‍റെതാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്സാണ് യൂദാസാകുന്നത്. 2016 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.  2018 മാര്‍ച്ച് 30 ന് ചിത്രം […]

ആളും തരവും നോക്കാതെ തമാശ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും; മുകേഷിന് തെറിയഭിഷേകം നടത്തി മത്സ്യത്തൊഴിലാളികള്‍

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എംഎല്‍എ മുകേഷ്   സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. ഇതാണ് നാട്ടുകാരില്‍ രോഷം ഉണ്ടാക്കിയത്. ചിലര്‍ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തുവെന്നാണ് വിവരം. മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ […]

ഓഖിയുടെ കലി അവസാനിച്ചില്ല; ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 106 പേരെ കുറിച്ച്‌ ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് 22 പേരെയാണ് രക്ഷപ്പെടുത്തിയത്. അതിനിടെ, ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേന ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് […]

കിടിലന്‍ മേക്ക് ഓവറുമായി വിജയ്‌ സേതുപതി; ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’ ടീസര്‍ പുറത്ത്

വിജയ് സേതുപതി നായകനാക്കി പി. ആറുമുഖ കുമാര്‍ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക്കാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നിഹാരിക കോനിഡേലയാണ് നായിക. ശ്രീ ശരവണന്‍ ഛായാഗ്രഹണവും പ്രേമം ഫെയിം ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 7 സീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും അമ്മേ നാരായണ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു.

ഗുവാഹത്തി:  അസമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. നൂറോളം വരുന്ന ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ വളഞ്ഞ് വകവരുത്തുകയായിരുന്നു. ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏറെ ശ്രമത്തിനൊടുവില്‍ പുലിയെ കൊന്നതിന് ശേഷം ഇവര്‍ ഇതിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. പുലിയുടെ ഇറച്ചി […]

കനത്ത നാശനഷ്ടം വിതച്ച് ഓഖി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിര്‍ത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. അന്‍പത്തിയാറു വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്. കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്.  

ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്‍റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം

ലോസ് ആഞ്ചലസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച്‌ വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും […]