ഈശോയുടെയും മേരി മഗ്ദലനയുടെയും കഥ പറയുന്ന ‘മേരി മഗ്ദലിന്‍’ ട്രെയിലര്‍ പുറത്ത്

ഈശോയുടെയും അനുയായിരുന്ന മേരി മഗ്ദലനയുടെയും കഥ പറയുന്ന ചിത്രമാണ് ‘മേരി മഗ്ദലിന്‍’. ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി.

റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല.

സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്‍റെതാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്സാണ് യൂദാസാകുന്നത്.

2016 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.  2018 മാര്‍ച്ച് 30 ന് ചിത്രം തീയറ്ററുകളില്‍ എത്തും.

 

Leave a Reply

*