2008ല്‍ തെറ്റിദ്ധരിപ്പിച്ചു, 2018ല്‍ അധികാരം പരിമിതപ്പെടുത്തി -കുമാരസ്വാമി

ബംഗളൂരു: 2008ല്‍ തന്നെ ബി.ജെ.പി തെറ്റിദ്ധരിപ്പിച്ചെന്നും 2018ല്‍ കോണ്‍ഗ്രസ് തന്നില്‍നിന്ന് അധികാരം പരിമിതപ്പെടുത്തിയെന്നും വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവുമായ എച്ച്‌.ഡി. കുമാരസ്വാമി. സഖ്യ സര്‍ക്കാറുകൊണ്ട് കര്‍ണാടകയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബെള്ളാരി കുരെകൊപ്പയില്‍ ജെ.ഡി-എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ബി.ജെ.പിയുമായും 2018ല്‍ കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യഭരണം നടത്തിയത് ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2006ലെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസിനെയും ബി.ജെ.പി മറികടന്നിരിക്കുന്നു. മുമ്ബ് ജെ.ഡി-എസ് അംഗമായിരുന്ന […]

സാമ്ബത്തിക വളര്‍ച്ച 12.01%, കടക്കെണിയിലും വളര്‍ന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയും കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും അതിജീവിച്ച്‌ കേരളം ഈ സാമ്ബത്തിക വര്‍ഷം 12.01 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചു. കൊവിഡ് കാലത്ത് നെഗറ്റീവിലേക്ക് ( -8.43) കൂപ്പുകുത്തിയ സ്ഥിതിയില്‍ നിന്നാണ് കുതിച്ചുകയറ്രം. 2012-13ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചയാണിത്. നികുതി നികുതിയേതര വരുമാനം ഈ സാമ്ബത്തിക വര്‍ഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. തൊഴിലില്ലായ്മ 34.9 ലക്ഷത്തില്‍ നിന്ന് 28.4 ലക്ഷമായി […]

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ആശുപത്രിയിലാകാന്‍ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികള്‍ക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ മൂലമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികളാണ് അസുഖ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ […]

ടിക്കറ്റില്ല, കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച്‌ വിമാനം കയറാന്‍ ശ്രമിച്ച്‌ ദമ്ബതികള്‍

കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്ബതികള്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ വിമാനം കയറാന്‍ ശ്രമിച്ചത് വിമാനത്താവളത്തില്‍ ആശങ്കക്കിടയാക്കി. ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്കിലാണ് സംഭവം. ബെല്‍ജിയം പാസ്പോര്‍ട്ടുള്ള ദമ്ബതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്ബതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്. വിമാനം കയറാന്‍ വൈകിയെത്തിയ ദമ്ബതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചെക്ക് ഇന്‍ […]

ഈ മാസത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ച്‌ സൗദി; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ ദിവസങ്ങളിലെ അവധി ബാധകം

റിയാദ്: രാജ്യത്തിന്റെ സ്ഥാപകദിനം പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സൗദി. ഫെബ്രുവരി 22,23 എന്നീ തീയതികളിലാണ് അവധി പ്രാബല്യത്തില്‍ വരിക. ഫെബ്രുവരി 22-നാണ് സൗദി സ്ഥാപകദിനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22-ന് ഔദ്യോഗിക അവധി ലഭിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് മുടക്കം വരാതെ, നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രി; ഡിജിറ്റല്‍ സംവിധാനത്തിലൂടെ നികുതിവരുമാനം, ബഡ്‌ജറ്റില്‍ പ്രതീക്ഷിക്കുന്നത് ഇവയൊക്കെ

തിരുവനന്തപുരം: പൊതുകടം വര്‍ദ്ധിക്കുമ്ബോഴും കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്ബോഴും സംസ്ഥാനം സാമ്ബത്തിക വളര്‍ച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാമ്ബത്തിക പ്രതിസന്ധി മാത്രമല്ല കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും തരണം ചെയ്‌ത് 12.01 ശതമാനം സാമ്ബത്തിക വള‌ര്‍ച്ചയാണ് കേരളം നേടിയത്. കൊവിഡ് കാലത്ത് -8.43 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ശേഷമുളള ഗംഭീര വളര്‍ച്ച. കര്‍ശന സാമ്ബത്തിക മാനേജ്‌മെന്റ് വഴി കടത്തിന്റെ തോത് 14.36 ശതമാനത്തില്‍ നിന്ന് 10.16 ശതമാനമായി ചുരുങ്ങി. വമ്ബന്‍ കടക്കെണിയിലും കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനവും വ്യവസായ, […]

വിലക്കയറ്റം തടയാന്‍ 2000 കോടി, കേരളം വളര്‍ച്ചയുടെ പാതയില്‍; ധനമന്ത്രിയുടെ ബ‌ഡ്‌ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ബഡ്‌ജറ്റ് അവതരണത്തില്‍ സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ വിപണിയില്‍ സജീവ ഇടപെടല്‍ നടത്തുമെന്നും ഇതിനായി 2000 കോടി നീക്കിവയ്‌ക്കുന്നതായി ധനമന്ത്രി അറിയിച്ചു. കേന്ദ്ര പദ്ധതികളില്‍ കേരളത്തെ നിരന്തരം തളളുന്നതായി സൂചിപ്പിച്ച ധനമന്ത്രി സംസ്ഥാനത്തെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതായി വിമര്‍ശിച്ചു. ഇതുമൂലം 4000 കോടിയുടെ കുറവുണ്ടാകും. ക്ഷേമ വികസന പദ്ധതികള്‍ക്കായി 100 കോടി അനുവദിച്ചു. […]

ഒന്നിച്ച്‌ ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം പെണ്‍കുട്ടി സ്റ്റേഷനില്‍, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പര്‍ ഡ്രൈവര്‍, വിട്ടയച്ച്‌ കോടതി

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയോടൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കഴിഞ്ഞ നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തില്‍ മംഗലശേരില്‍ വീട്ടില്‍ അരവിന്ദാണ് (37) റിമാന്‍ഡ് കാലാവധിക്കുശേഷം ഇരയായ പെണ്‍കുട്ടിയുമായി മുങ്ങിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […]

ദുബായ് പോലെ വിഴിഞ്ഞം വാണിജ്യ നഗരമാകും; ആയിരം കോടി പ്രഖ്യാപിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: ദുബായ് പോലെ വിഴിഞ്ഞം വാണിജ്യ നഗരമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി ആയിരം കോടി പ്രഖ്യാപിച്ചു. വിഴിഞ്ഞം റിംഗ് റോഡിനെ വ്യാവസായിക ഇടനാഴിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മേക്ക് ഇന്‍ കേരളയ്ക്ക് 100 കോടി രൂപയും കോവളം -ബേക്കല്‍ ജലപാതയ്ക്ക് 300 കോടി രൂപയും പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് നിര്‍മാണത്തിന് 200 കോടി രൂപയും വകയിരുത്തി

വിലകൂടിയത് കണ്ട് കയ്യിലെ സ്വര്‍ണവുമായി ജുവലറിയിലേക്ക് ഓടേണ്ട, ഇക്കാരണങ്ങളാല്‍ ഇപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നത് മണ്ടത്തരമാണ്

സ്വര്‍ണവിലയിലെ കുതിപ്പിന് ചുവട് വെച്ച്‌ പഴയ സ്വര്‍ണം വിപണിയലേക്ക് കൂടുതലായെത്തുന്നതായി വ്യാപാരികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാങ്ങിയതിന്റെ എത്രയോ ഇരട്ടി തുകയാണ് നിലവിലെ വിപണി വില. ഇതോടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള എളുപ്പ വഴിയായി പഴയ സ്വര്‍ണ വില്‍പ്പന മാറിയിട്ടുണ്ട്. പണയം വെച്ച്‌ പലിശ കൊടുക്കുന്നതിനെക്കാള്‍ നല്ലത് കൂടിയ വില ലഭിക്കുമ്ബോള്‍ സ്വര്‍ണം വില്‍ക്കുന്നതാണെന്ന മനോഭാവവും ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്ബ് കൊവിഡ് കാലത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന കാലത്തും പഴയ സ്വര്‍ണ വില്‍പ്പന കൂടിയിരുന്നു. വില […]