ക്ഷേമ പെന്‍ഷനുകള്‍ക്ക് മുടക്കം വരാതെ, നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രി; ഡിജിറ്റല്‍ സംവിധാനത്തിലൂടെ നികുതിവരുമാനം, ബഡ്‌ജറ്റില്‍ പ്രതീക്ഷിക്കുന്നത് ഇവയൊക്കെ

തിരുവനന്തപുരം: പൊതുകടം വര്‍ദ്ധിക്കുമ്ബോഴും കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്ബോഴും സംസ്ഥാനം സാമ്ബത്തിക വളര്‍ച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സാമ്ബത്തിക പ്രതിസന്ധി മാത്രമല്ല കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും തരണം ചെയ്‌ത് 12.01 ശതമാനം സാമ്ബത്തിക വള‌ര്‍ച്ചയാണ് കേരളം നേടിയത്. കൊവിഡ് കാലത്ത് -8.43 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ശേഷമുളള ഗംഭീര വളര്‍ച്ച.

കര്‍ശന സാമ്ബത്തിക മാനേജ്‌മെന്റ് വഴി കടത്തിന്റെ തോത് 14.36 ശതമാനത്തില്‍ നിന്ന് 10.16 ശതമാനമായി ചുരുങ്ങി. വമ്ബന്‍ കടക്കെണിയിലും കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനവും വ്യവസായ, വാണിജ്യ, വ്യാപാര, കാര്‍ഷിക ഉല്‍പാദനത്തിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും വര്‍ദ്ധനയുള‌ളതിനാല്‍ കേരളം വളരുക തന്നെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് കൃഷിമേഖലയില്‍ 0.24 ശതമാനത്തില്‍ നിന്ന് 4.64 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. റവന്യു കമ്മി 2.52 ശതമാനത്തില്‍ നിന്ന് 2.29 ശതമാനമായി. ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തില്‍ വിതരണം അതാത് മാസം 20നും 30നുമിടയില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുളളതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം സഭയെ അറിയിച്ചു. ഡിസംബര്‍, ജനുവരി മാസത്തേത് വിതരണം ചെയ്‌തിട്ടില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ബഡ്‌ജറ്റിന് മുന്നോടിയായി ധനമന്ത്രി സഭയില്‍ വച്ച റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തിന്റെ സാമ്ബത്തികനില ഭദ്രമാണ്. അതിനാല്‍ ജനക്ഷേമ പദ്ധതികള്‍ ഇത്തവണ ബഡ്‌ജറ്റിലുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ മുന്‍ ബഡ്ജ‌റ്റിലെ തന്നെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കിയത് കണക്കാക്കുമ്ബോള്‍ ആശങ്കകളും ഉയരുന്നുണ്ട്.

prp

Leave a Reply

*