വിലക്കയറ്റം തടയാന്‍ 2000 കോടി, കേരളം വളര്‍ച്ചയുടെ പാതയില്‍; ധനമന്ത്രിയുടെ ബ‌ഡ്‌ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരംഭിച്ചു.

രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ബഡ്‌ജറ്റ് അവതരണത്തില്‍ സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ വിപണിയില്‍ സജീവ ഇടപെടല്‍ നടത്തുമെന്നും ഇതിനായി 2000 കോടി നീക്കിവയ്‌ക്കുന്നതായി ധനമന്ത്രി അറിയിച്ചു. കേന്ദ്ര പദ്ധതികളില്‍ കേരളത്തെ നിരന്തരം തളളുന്നതായി സൂചിപ്പിച്ച ധനമന്ത്രി സംസ്ഥാനത്തെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതായി വിമര്‍ശിച്ചു. ഇതുമൂലം 4000 കോടിയുടെ കുറവുണ്ടാകും.

ക്ഷേമ വികസന പദ്ധതികള്‍ക്കായി 100 കോടി അനുവദിച്ചു. റബ്ബര്‍ സബ്‌സിഡിയായി 600 കോടിയും കെഎസ്‌ആര്‍ടിസിയ്‌ക്ക് 3400 കോടി അനുവദിച്ചു.സംസ്ഥാനത്തിന്റെ നികുതി നികുതിയേതര വരുമാനങ്ങള്‍ കൂട്ടുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

prp

Leave a Reply

*