യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

വാഷിംഗ്ടണ്‍: ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ തന്ത്രപ്രധാനമായ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് യു.എസ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാനെ പുറത്താക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം 218 വോട്ടുകള്‍ക്ക് പാസായി. സഭയിലെ 211 ഡെമോക്രാറ്റുകള്‍ ഇല്‍ഹാന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ നടന്ന മിഡ്ടേം തിരഞ്ഞെടുപ്പിലൂടെയാണ് റിപ്പബ്ലിക്കന്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്ന് സഭയുടെ നിയന്ത്രണം സ്വന്തമാക്കിയത്. ഇല്‍ഹാനെ കമ്മിറ്റിയില്‍ […]

മങ്ങിയ കാഴ്ചയ്ക്ക് വിട; കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും

മങ്ങിയ കാഴ്ചയ്ക്ക് വിട. എല്ലാവര്‍ക്കും നേത്രാരോഗ്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും. ( kerala budget announces free spectacles for visually impaired people ) തിരുവനന്തപുരം റീജ്യണ്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ […]

മാസ്കില്ലാതെ ജര്‍മനി

ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.ജര്‍മ്മനിയിലെ ബസ്, ട്രാം, ട്രെയിന്‍ യാത്രക്കാര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ കൊറോണ വൈറസ് അണുബാധ പടരാതിരിക്കാന്‍ അവരുടെ സ്വമേധയാ ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് ഇപ്പോഴും ശുപാര്‍ശ ചെയ്യുന്നു. ജര്‍മ്മനിയില്‍ പൊതുഗതാഗതത്തിലുള്ള ആളുകള്‍ക്ക് ഫെബ്രു.2 വ്യാഴാഴ്ച മുതല്‍ ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായി മുഖം നഗ്നമായി യാത്ര ചെയ്യാന്‍ അനുവദിക്കും, കോവിഡ് 19 അണുബാധകളില്‍ നിന്ന് പരിരക്ഷിക്കുന്നതിന് മാസ്ക് ധരിക്കാനുള്ള ബാധ്യത രാജ്യവ്യാപകമായി ഉപേക്ഷിക്കുകയാണ്. ദീര്‍ഘദൂര […]

മലപ്പുറത്ത് നിന്ന് ആറാം ക്ലാസുകാരന്റെ ‘അത്ഭുതഗോള്‍’; സൂപ്പര്‍താരമായി അന്‍ഷിദ്

മലപ്പുറം: കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തുകാരനായ ആറാം ക്ലാസുകാരന്റെ ‘അത്ഭുതഗോള്‍’ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്‌കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്. അന്‍ഷിദിന്റെ സുന്ദഗോള്‍ ഇതിനകം ഇന്ത്യന്‍ സൂപ്പര്‍ ലീഗും അവരുടെ സാമൂഹികമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. പാണ്ടിക്കാട് ചെമ്ബ്രശ്ശേരി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ ഗോള്‍ പിറന്നത്. കോച്ച്‌ കെപി ഇംദാദ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ […]

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം മരിച്ച സംഭവത്തില്‍, വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു, ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം. തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ […]

വാടകവീട്ടില്‍ നിന്ന് ദിവസവുമെത്തി പണിചെയ്തു, ആറുമാസം കൊണ്ട് വൃദ്ധദമ്ബതികള്‍ സ്വയം പണിത വീടിന്റെ ഗൃഹപ്രവേശനം ഇന്ന്

കോന്നി : കലഞ്ഞൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കഞ്ചോട് മണിഭവനത്തില്‍ വിക്രമന്‍പിള്ളയും ഭാര്യ മണിയും ഇന്ന് പുതിയ വീട്ടില്‍ താമസം തുടങ്ങും. ഇരുവരുടെയും കഠിനദ്ധ്വാനവും ലൈഫ് പദ്ധതിയും കൈകോര്‍ത്തതോടെയാണ് സ്വപ്നഭവനം യാഥാര്‍ത്ഥ്യമായത്. സ്വന്തമായി ഭൂമിയില്ലാതിരുന്ന ദമ്ബതികള്‍ക്ക് ഭൂരഹിത ഭവനരഹിതര്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് ലൈഫ് പദ്ധതിയില്‍ തുക അനുവദിക്കുകയായിരുന്നു. വസ്തു വാങ്ങുന്നതിന് 2 ലക്ഷം രൂപയും വീടിന് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ടു ലക്ഷം രൂപയ്ക്ക് സ്ഥലം കിട്ടാതെ വന്നതോടെ അധികമായി വേണ്ടിവന്ന ഒന്നേകാല്‍ […]

വിവാഹ മോചനത്തിന് ശരിയത്ത് കോടതിയിലല്ല, കുടുംബകോടതിയില്‍ പോകണം; മുസ്ലീം‍ സ്ത്രീകളോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ മോചനക്കേസുകളുമായി മുസ്ലീം സ്ത്രീകള്‍ ശരിയത്ത് കോടതികളെയല്ല, കുടുംബക്കോടതികളെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. സമുദായത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരീയത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഇത്തരം കാര്യങ്ങള്‍ക്ക് സമീപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ചെന്നൈയിലെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരിയത്ത് കൗണ്‍സില്‍ നല്കിയ ഖുലാ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ ജസ്റ്റിസ് സി. ശിവരാമന്റെ ബെഞ്ച്, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുടുംബക്കോടതിയെയോ തമിഴ്‌നാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയോ സമീപിക്കാന്‍ വിവാഹമോചനം നേടിയ ദമ്ബതികളോട് നിര്‍ദേശിച്ചു. 2017ല്‍ ശരീയത്ത് കൗണ്‍സിലില്‍ […]

സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

പോക്സോ കേസില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്ബിന്‍ കാലാ വീട്ടില്‍ ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്. സ്വകാര്യ സ്കൂള്‍ അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേര്‍ന്ന് ട്യൂഷന്‍ സെന്ററും നടത്തി വരുന്നുണ്ട്. അധ്യാപകന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായെത്തിയ വിദ്യാര്‍ത്ഥികളെ സിനിമ കാണിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറുകയും, അക്രമം കാണിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന്‌ പുന്നപ്ര എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് […]

ഇത് കരുതലിന്റെ ബജറ്റ്; കുടുംബശ്രീക്ക് 260 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി

കരുതലിന്റെ ബജറ്റായി സംസ്ഥാന ബജറ്റ്. കുടുംബശ്രീക്ക് 260 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. […]

ഒന്നിച്ച്‌ ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം പെണ്‍കുട്ടി സ്റ്റേഷനില്‍, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പര്‍ ഡ്രൈവര്‍, വിട്ടയച്ച്‌ കോടതി

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയോടൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കഴിഞ്ഞ നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തില്‍ മംഗലശേരില്‍ വീട്ടില്‍ അരവിന്ദാണ് (37) റിമാന്‍ഡ് കാലാവധിക്കുശേഷം ഇരയായ പെണ്‍കുട്ടിയുമായി മുങ്ങിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […]