തന്ത്ര പ്രധാനമേഖലയില്‍ ചൈനയുടെ ചാര ബലൂണിനെ കണ്ടെത്തിയെന്ന് യു.എസ്

വാഷിങ്ടണ്‍: ചൈനയുടെ ചാര ബലൂണുകള്‍ തന്ത്ര പ്രധാനമേഖലകളില്‍ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്ന് യു.എസ്. യു.എസ് പ്രതിനിധികള്‍ ബെയ്ജിങ് സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം ബലൂണ്‍ വെടിവെച്ചിടാന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്ബോള്‍ ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ആളുകള്‍ക്ക് ജീവനാശത്തിനിടവരുത്തുമെന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് […]

യുക്രെയ്ന് ഇപ്പോള്‍ യുദ്ധവിമാനം നല്‍കുന്നത് ഉചിതമാകില്ല -ബ്രിട്ടന്‍

ലണ്ടന്‍: റഷ്യക്കെതിരെ പോരാടുന്ന യുക്രെയ്ന് ഇപ്പോള്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് ഉചിതമാകില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. ”സങ്കീര്‍ണമായ പ്രവര്‍ത്തനരീതിയാണ് ബ്രിട്ടന്റെ യുദ്ധവിമാനങ്ങള്‍ക്കുള്ളത്. യുക്രെയ്ന്‍ സൈനികരെ അത് പഠിപ്പിക്കാന്‍ മാസങ്ങളെടുക്കും. ഇപ്പോള്‍ അവര്‍ക്ക് ആവശ്യം ടാങ്കുകളാണ്. ഒരിക്കലും യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് ഇതിനര്‍ഥമില്ല” -ബെന്‍ വാലസ് കൂട്ടിച്ചേര്‍ത്തു. ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച്‌ ബ്രിട്ടന്‍ ലണ്ടന്‍: മോദിക്കെതിരായ ഡോക്യൂമെന്ററിയുടെ പശ്ചാത്തലത്തില്‍ ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച്‌ ബ്രിട്ടന്‍. ബി.ബി.സി സ്വതന്ത്ര മാധ്യമമാണെന്നും അവരുടെ എഡിറ്റോറിയല്‍ […]

ഇരുവൃക്കകളും തകരാറില്‍, ബാലചന്ദ്രകുമാറിന് യാത്ര ചെയ്യാനാവില്ല, വിസ്താരം തിരുവനന്തപുരത്തേക്കു മാറ്റണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. അതിനാല്‍ അദ്ദേഹത്തിന് സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെത് […]

അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് മോദിയോട് ആപ് എം.പി സഞ്ജയ് സിങ്

വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച്‌ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും എം.പി അറിയിച്ചു. ”അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഇ.ഡിക്കും സി.ബി.ഐക്കും ഞാന്‍ കത്തെഴുതിയിട്ടുണ്ട്. അല്ലാത്തപക്ഷം മറ്റ് വ്യവസായികളെയും മുതലാളിമാരെയും പോലെ അദ്ദേഹവും രാജ്യത്ത് നിന്ന് പലായനം ചെയ്താല്‍ ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് കൈമലര്‍ത്തേണ്ടിവരും” -എം.പി പറഞ്ഞു. “അദാനിയുടെ നുണകളുടെയും വഞ്ചനയുടെയും പര്‍വ്വതം ഒരു ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്. രാജ്യത്തെ […]

തൃശൂരിലെ അധ്യാപികയുടെ കൊലപാതകം: അയല്‍വാസി പിടിയില്‍

തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. നാട്ടുകാരനായ മണി എന്ന ജയരാജനാണ് പിടിയിലായത്. മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയെന്നും, സ്വര്‍ണാഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അധ്യാപിക തലയിടിച്ച്‌ വീണുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ ശാസ്ത്രീയ പരിശോധനകളുടെ ഫലം കൂടി കാത്തിരിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു കൊലപാതകം. […]

ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയാന്‍ രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി സ്‌കൂളില്‍; അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്ബരപ്പ്

ചെന്നൈ: സ്‌കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ഏഴരയോടെ മുഖ്യമന്ത്രി എത്തിയത്. വെല്ലൂര്‍ ജില്ലാ കളക്ടര്‍ കുമരവേല്‍ പാണ്ഡ്യന്‍, വെല്ലുര്‍ കോര്‍പ്പറേഷന്‍ കമ്മീഷണറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ എത്തിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണത്തെ കുറിച്ചും അതിന്റെ ഗുണനിലവാരത്തെ കുറിച്ചു പ്രധാന അധ്യാപകനില്‍ നിന്നും ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളില്‍ നിന്നും […]

തീ തുപ്പി ‘ജമ്മു എക്‌സ്പ്രസ്’- പന്ത് കൊണ്ട് ബെയ്ല്‍സ് പറന്നു, 28 മീറ്റര്‍ ദൂരത്തേയ്ക്ക്! വീണ്ടും ഉമ്രാന്‍ മാജിക്ക് (വീഡിയോ)

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ പരമ്ബര പിടിച്ചു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാണ് പരമ്ബര സ്വന്തമാക്കിയത്. മത്സരത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ ഒരു പന്ത് ഇപ്പോള്‍ വൈറലായി മാറുകയാണ്. ന്യൂസിലന്‍ഡ് ബാറ്റര്‍ മിഷേല്‍ ബ്രെയ്‌സ്‌വെല്ലിനെ മടക്കിയ പന്താണ് ശ്രദ്ധേയമായത്. ഈ പന്ത് 150 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്തി ബ്രെയ്‌സ്‌വെല്ലിന്റെ കുറ്റി തെറിപ്പിച്ചു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0Zndfc2hvd19idXNpbmVzc192ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1620872366036500480&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=dc08ff0e8d97e7b9431120aa21f6a0f6828d4b5a&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px പന്ത് സ്റ്റംപിനെ ചുംബിച്ചപ്പോള്‍ അതില്‍ നിന്ന് ബെയ്ല്‍സ് പറന്നു. വിക്കറ്റ് […]

ബസ് ജീവനക്കാര്‍ തമ്മിലടിച്ചു; മൂന്നു വനിത യാത്രക്കാര്‍ക്ക് പരിക്ക്

കോന്നി: കോന്നിയില്‍ സര്‍വിസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലടിച്ചതിനിടെ യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ബസ് കോന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥിനി കയറുന്നതിന് മുമ്ബ് ഡ്രൈവര്‍ രാജേഷ് ബസ് മുന്നോട്ട് എടുത്തു. ഇത് ചോദ്യം ചെയ്ത അനീഷിനെ രാജേഷ് […]

കെഎസ്‌ആര്‍ടിസി‍യെ രക്ഷപ്പെടുത്താന്‍ ഇന്ധനം ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്ന്; ലാഭം ഏഴ് ലക്ഷത്തോളം രൂപ

കാസര്‍കോട്: നഷ്ടത്തില്‍ കൂപ്പുകുത്തിയ കെഎസ്‌ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ അവസാന ആശ്രയം കര്‍ണാടകയെ. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഇന്നലെ മുതല്‍ ഇന്ധനം കര്‍ണാടകയില്‍ നിന്ന് നിറച്ച്‌ തുടങ്ങി. കെഎസ്‌ആര്‍ടിസി കോര്‍പറേഷന്റെ ഒരു പ്രതിനിധിയുടെ സാനിദ്ധ്യത്തിലാണ് പമ്ബില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നത്. ഇന്ധനം നിറയ്ക്കുന്ന സമയത്ത് ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാസര്‍കോട് മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ […]

‘എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല സഭ’; ക്ഷുഭിതനായി മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭാ. എന്തിനും അതിരുവേണമെന്നും അതിര് ലംഘിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിച്ചന്‍ കേസിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇങ്ങനെയാണോ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിക്കേണ്ടതെന്ന് ചോദിച്ച പിണറായി എന്തിനും അതിരുവേണമെന്നും പറഞ്ഞു. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴല്‍ നാടന്‍ സഭയില്‍ പ്രസംഗിച്ചതെന്ന് പ്രതിപക്ഷ […]