തന്ത്ര പ്രധാനമേഖലയില്‍ ചൈനയുടെ ചാര ബലൂണിനെ കണ്ടെത്തിയെന്ന് യു.എസ്

വാഷിങ്ടണ്‍: ചൈനയുടെ ചാര ബലൂണുകള്‍ തന്ത്ര പ്രധാനമേഖലകളില്‍ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്ന് യു.എസ്. യു.എസ് പ്രതിനിധികള്‍ ബെയ്ജിങ് സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം ബലൂണ്‍ വെടിവെച്ചിടാന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്ബോള്‍ ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ആളുകള്‍ക്ക് ജീവനാശത്തിനിടവരുത്തുമെന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

വടക്കുപടിഞ്ഞാറന്‍ യു.എസ് മേഖലകളിയൂടെയാണ് ബലൂണ്‍ സഞ്ചരിച്ചിരുന്നത്. ഇത് വ്യോമ താവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസൈലുകളും ഉള്‍പ്പെടുന്ന മേഖലയാണ്. എന്നാല്‍ ബലൂണ്‍ രാജ്യത്ത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് പെന്റഗണ്‍ കരുതുന്നില്ല.

ചൈനയും യു.എസും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ, തര്‍ക്ക പരിഹാരം ലക്ഷ്യംവെച്ച്‌ യു.എസ്. സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം.

prp

Leave a Reply

*