യുക്രെയ്ന് ഇപ്പോള്‍ യുദ്ധവിമാനം നല്‍കുന്നത് ഉചിതമാകില്ല -ബ്രിട്ടന്‍

ലണ്ടന്‍: റഷ്യക്കെതിരെ പോരാടുന്ന യുക്രെയ്ന് ഇപ്പോള്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് ഉചിതമാകില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

”സങ്കീര്‍ണമായ പ്രവര്‍ത്തനരീതിയാണ് ബ്രിട്ടന്റെ യുദ്ധവിമാനങ്ങള്‍ക്കുള്ളത്. യുക്രെയ്ന്‍ സൈനികരെ അത് പഠിപ്പിക്കാന്‍ മാസങ്ങളെടുക്കും. ഇപ്പോള്‍ അവര്‍ക്ക് ആവശ്യം ടാങ്കുകളാണ്. ഒരിക്കലും യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് ഇതിനര്‍ഥമില്ല” -ബെന്‍ വാലസ് കൂട്ടിച്ചേര്‍ത്തു.

ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച്‌ ബ്രിട്ടന്‍

ലണ്ടന്‍: മോദിക്കെതിരായ ഡോക്യൂമെന്ററിയുടെ പശ്ചാത്തലത്തില്‍ ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച്‌ ബ്രിട്ടന്‍. ബി.ബി.സി സ്വതന്ത്ര മാധ്യമമാണെന്നും അവരുടെ എഡിറ്റോറിയല്‍ ഉള്ളടക്കത്തില്‍ ഇടപെടാറില്ലെന്നും പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് പറഞ്ഞു. ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇന്ത്യയുമായി ദീര്‍ഘകാലമായുള്ള സഹകരണം തുടരുന്നതിന് ബി.ബി.സി ഡോക്യുമെന്ററി തടസ്സമാകില്ലെന്നും വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവെര്‍ലി പറഞ്ഞു.

prp

Leave a Reply

*