ടിക്കറ്റില്ല, കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച്‌ വിമാനം കയറാന്‍ ശ്രമിച്ച്‌ ദമ്ബതികള്‍

കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്ബതികള്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ വിമാനം കയറാന്‍ ശ്രമിച്ചത് വിമാനത്താവളത്തില്‍ ആശങ്കക്കിടയാക്കി.

ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്കിലാണ് സംഭവം. ബെല്‍ജിയം പാസ്പോര്‍ട്ടുള്ള ദമ്ബതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു.

രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്ബതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്. വിമാനം കയറാന്‍ വൈകിയെത്തിയ ദമ്ബതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങുകയായിരുന്നു. അതിനാല്‍ ദമ്ബതികള്‍ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.

അതോടെ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പൊലീസിലേക്ക് കൈമാറുകയായിരുന്നുവെന്ന് റെയാന്‍ എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ദമ്ബതികളുമായി സംസാരിച്ച്‌ പ്രശ്നം പരിഹരിച്ചു. കുഞ്ഞ് നിലവില്‍ ദമ്ബതികള്‍ക്കൊപ്പമുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

prp

Leave a Reply

*