ദുബായ് പോലെ വിഴിഞ്ഞം വാണിജ്യ നഗരമാകും; ആയിരം കോടി പ്രഖ്യാപിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: ദുബായ് പോലെ വിഴിഞ്ഞം വാണിജ്യ നഗരമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി ആയിരം കോടി പ്രഖ്യാപിച്ചു.

വിഴിഞ്ഞം റിംഗ് റോഡിനെ വ്യാവസായിക ഇടനാഴിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മേക്ക് ഇന്‍ കേരളയ്ക്ക് 100 കോടി രൂപയും കോവളം -ബേക്കല്‍ ജലപാതയ്ക്ക് 300 കോടി രൂപയും പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് നിര്‍മാണത്തിന് 200 കോടി രൂപയും വകയിരുത്തി

prp

Leave a Reply

*