പത്തുലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യാവുന്ന കാര്‍ ബാറ്ററി നിര്‍മിച്ചു

ബീജിങ്: പത്തു ലക്ഷം കീലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന അത്രയും ആയുസ്സുള്ള ഇലക്‌ട്രിക് കാര്‍ ബാറ്ററി നിര്‍മിച്ചെന്ന് മൂന്നു പ്രമുഖ വാഹന നിര്‍മാതാക്കള്‍. ടെസ്‌ല, ജനറല്‍ മോട്ടോഴ്‌സ്, ആംപെറെക്‌സ് ടെക്‌നോളജി എന്നീ കമ്ബനികളാണ് ഇലക്‌ട്രിക് കാര്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെടുന്നത്. സാധാരണയായി ഇലക്‌ട്രിക് കാര്‍ ബാറ്ററിയുടെ പരമാവധി ആയുസ്സ് രണ്ടു ലക്ഷം കിലോമീറ്ററാണ്. ആയുസ്സ് കൂടുതലുള്ള ബാറ്ററി നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ വിവിധ കമ്ബനികള്‍ നടത്തിവരികയായിരുന്നു. മറ്റു രണ്ടു കമ്ബനികളെ അപേക്ഷിച്ച്‌ ചൈനീസ് കമ്ബനിയായ […]

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​വി​ല്ല; സി​ബി​എ​സ്‌ഇ പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​മാ​യി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ പു​റ​ത്തി​റ​ക്കി. വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഐ​സി​എ​സ്‌ഇ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സി​ബി​എ​സ്‌ഇ​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ച്ച്‌ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ര്‍​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യ ഇ​ട​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​പോ​ലെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ക്കും. കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​വി​ല്ല. കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ന്ന​തി​നാ​ല്‍ […]

ക്രൂഡ്​ ഓയില്‍ വില 43 ഡോളര്‍ കടക്കില്ല; നിര്‍ത്തിക്കൂടേ ഈ ഇന്ധനകൊള്ള

കോവിഡിനിടയില്‍ രാജ്യത്ത്​ ഇന്ധനക്കൊള്ള നിര്‍ബാധം തുടരുകയാണ്​ നരേന്ദ്രമോദിയുടെ ​നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. തുടര്‍ച്ചയായ 20ാം ദിവസവും എണ്ണകമ്ബനികള്‍ വില വര്‍ധിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില അനുദിനം ഇടിയു​​േമ്ബാഴാണ്​ ഇന്ത്യയില്‍ വില ഉയരുന്നത്​. കോവിഡ്​ മൂലം പ്രതിസന്ധിയിലായ ഇന്ത്യയിലെ ജനങ്ങള്‍ക്ക്​ ഇരട്ട പ്രഹരമേല്‍പ്പിക്കുന്നതാണ്​ രാജ്യത്തെ എണ്ണവിലയിലുണ്ടാവുന്ന വര്‍ധന. ​​എന്നാല്‍, പൊതുമേഖല എണ്ണ കമ്ബനികള്‍ വില കൂട്ടുന്നത്​ തുടരു​േമ്ബാഴും അന്താരാഷ്​ട്ര വിപണിയില്‍ വരും ദിവസങ്ങളിലും എണ്ണവില കുറയാന്‍…

ഫെ​യ​ര്‍​നെ​സ് ക്രീം ​നി​ര്‍​മാ​താ​ക്ക​ളും പ​ര​സ്യ​ത​ന്ത്രം മാ​റ്റാ​ന്‍ ആ​ലോ​ച​ന​യി​ല്‍

മും​ബൈ: മു​ഖ​കാ​ന്തി വ​ര്‍ധിപ്പിക്കുന്ന ഫെ​യ​ര്‍​നെ​സ് ക്രീ​മു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും പേ​രി​ലും​ വ​രെ മാ​റ്റം വ​രു​ത്താ​ന്‍ കമ്ബനികള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. യൂ​ണി​ലി​വ​ര്‍ എ​ന്ന ബ​ഹു​രാ​ഷ്‌​ട്ര ഗ്രൂ​പ്പി​ന്‍റെ ഫെ​യ​ര്‍ ആ​ന്‍​ഡ് ല​വ്‌​ലി ക്രീ​മി​ന്‍റെ പേ​രി​ല്‍​നി​ന്ന് ഫെ​യ​ര്‍ മാ​റ്റു​ക​യാ​ണ്.യൂ​ണി​ലി​വ​റി​ന്‍റെ ഇ​ന്ത്യ​ന്‍ കമ്ബനിയായ ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍ ചെ​യ​ര്‍​മാ​ന്‍ സ​ഞ്ജീ​വ് മേ​ത്ത ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ ഇ​തു സ്ഥി​രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത​ വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്നു വ​ള​ര്‍​ന്ന “ബ്ലാ​യ്ക്ക് ലൈ​വ്സ് മാ​റ്റ​ര്‍’ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് “വെ​ളു​പ്പി​ക്ക​ല്‍’ പ്ര​യോ​ഗ​ത്തോ​ട് എ​തി​ര്‍​പ്പു കൂ​ടി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​മാ​ണു യൂ​ണി​ലി​വ​റി​നെ പു​ന​രാ​ലോ​ച​ന​യ്ക്കു പ്രേ​രി​പ്പി​ച്ച​ത്. […]

ഗുണനിലവാരമില്ല; ചൈനീസ് അസംസ്കൃത വസ്തുക്കള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി| കാണ്‍പൂരിലെ പ്രമുഖ കമ്ബനി ഇന്ത്യന്‍ സൈനികര്‍ക്കായി നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിരോധിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായാണ് നടപടി. സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനായി നിര്‍മിക്കുന്ന ജാക്കറ്റിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്കായി കാണ്‍പൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്ബനി യുറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ജാക്കറ്റ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്ബനികള്‍ ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് നീതി ആയോഗ് അംഗം വി കെ സരസ്വത് പറഞ്ഞു. അസംസ്‌കൃത വസ്തുക്കളിലെ ഗുണനിലവാര കുറവിനെ തുടര്‍ന്നാണ് നടപടിയെന്നും […]

പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തും

ലണ്ടന്‍: നേരത്തെ പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പു തന്നെ കൊവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചുവെന്നും ഒക്ടോബറില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ അറിയിച്ചു. ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. നേരത്തെ വാക്‌സിന്‍ നവംബറിലാണ് വിപണിയിലെത്തുക എന്നാണ് പറഞ്ഞിരുന്നത്. ‘ ചിമ്ബാന്‍സികളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിന് ശേഷം അനുമതിയോടുകൂടി മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചു. അതിലും വിജയം കാണാനായി. ഓഗസ്‌റ്റോടുകൂടി കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് നമുക്കെത്താനാകും. […]

വടകരയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് കുത്തേറ്റു

കോഴിക്കോട്: വടകര ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് നേരെ അക്രമം. വടകര വില്ല്യാപ്പള്ളി അരയാക്കൂല്‍ത്താഴ ലിജേഷിനാണ് കുത്തേറ്റത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഒരാള്‍ വീട്ടിലേക്ക് അക്രമിച്ച്‌ കയറി കുത്തുകയായിരുന്നുവെന്ന് ലിജേഷ് പൊലീസിന് മൊഴി നല്‍കി. അക്രമി ഓടി രക്ഷപ്പെട്ടു. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ബഹ്റൈനില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ ഒരു വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു.

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദിക്കരകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ […]

Dry Day | Bev Q App|കേരളത്തില്‍ എന്തുകൊണ്ട് ഇന്ന് മദ്യം ലഭിക്കില്ല?

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മദ്യവില്‍പനശാലകള്‍ക്ക് അവധി. ഇതറിയാതെ ബുക്കുചെയ്തവര്‍ക്ക് ബെവ് ക്യൂ ആപ്പില്‍ ചിലര്‍ക്ക് ടോക്കണ്‍ ലഭിക്കുകയും ചെയ്തു. ടോക്കണുമായി എത്തിയവര്‍ക്ക് അടഞ്ഞുകിടക്കുന്ന മദ്യവില്‍പനശാലകളും ബാറുകളുമാണ് കാണാനായത്. എന്താ കാര്യമെന്ന് പലര്‍ക്കും മനസിലായില്ല. ചോദിച്ചുംപറഞ്ഞും വന്നപ്പോഴാണ് ലഹരിവിരുദ്ധദിനമായ ഇന്ന് മദ്യവില്‍പനശാലകള്‍ അവധിയാണെന്ന നഗ്നസത്യം അവര്‍ മനസിലാക്കിയത്. എന്നാല്‍ അവധിദിനത്തിലേക്ക് ബെവ് ക്യൂ ആപ്പ് ടോക്കണ്‍ നല്‍കിയത് എന്തിനാണെന്ന ചോദ്യമാണ് മദ്യം വാങ്ങാനെത്തിയവര്‍ ഉന്നയിക്കുന്നത്. എന്താണ് ലഹരിവിരുദ്ധദിനം? ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണെന്ന തിരിച്ചറിവിലാണ് 1987 മുതല്‍ […]

പ്രളയ ഫണ്ട് തട്ടിപ്പ്: രണ്ടാം കേസില്‍ സിപിഎം മുന്‍ നേതാവ് അന്‍വറിന്റെ പങ്ക് അന്വേഷിക്കുന്നു; തട്ടിയെടുത്ത 73 ലക്ഷം കാണാനില്ല

കൊച്ചി: എറണാകുളം പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനു രണ്ടാം കേസിലും പങ്കുള്ളതായി സംശയം. ഈ കേസില്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ എവിടെയെന്നത് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഒന്നാം പ്രതി വിഷ്ണു പ്രസാദുമായി അടുത്ത ബന്ധം അന്‍വറിനു ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ പണം ആര്‍ക്കെങ്കിലും കൈമാറാനുള്ള സാധ്യത ക്രൈം ബ്രാഞ്ച് തള്ളി […]