ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പ്രതിയെ പാലക്കാട് നിന്ന് പുലര്‍ച്ചെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്‍വര്‍ അലി എന്ന പേരില്‍ ഷംനയോട് സംസാരിച്ചത് ഷെരീഫാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു.

ഇറക്കുമതിയ്ക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകള്‍തേടി ഇന്ത്യ

മുംബൈ: ടെക്‌സ്റ്റൈല്‍, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകള്‍തേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാന്‍, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചര്‍ച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാല്‍ ഈ രാജ്യങ്ങളുമായി സംസാരിച്ച്‌ ഇറക്കുമതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കി ഇന്ത്യന്‍വിപണിയില്‍ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ […]

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പ്രതിയെ പാലക്കാട് നിന്ന് പുലര്‍ച്ചെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്‍വര്‍ അലി എന്ന പേരില്‍ ഷംനയോട് സംസാരിച്ചത് ഷെരീഫാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു.

പാംഗോങ്ങില്‍ കൂടുതല്‍ കടന്നു കയറ്റം

ഡല്‍ഹി; അതിര്‍ത്തികളില്‍ സമാധാന അന്തരീക്ഷം ഓരോ ദിവസം കഴിയുതോറും പിന്മാറി കൊണ്ടിരിക്കുന്നു. അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ പാലിക്കാതെ ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഇപ്പോള്‍ രംഗ പ്രവേശനം ചെയ്തിരിക്കുന്നു.ഇപ്പോള്‍ അവിടെ ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി. പാങ്‌ഹോക്‌ തെക്കന്‍ തടാകത്തിന്റെ തീരത്ത് കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അതെ സമയം ചൈനീസ് നടപടിറെ അപലപിച്ച്‌ ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു.

ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാനാവില്ല; നിയന്ത്രണരേഖ സംബന്ധിച്ച്‌ വ്യക്തമായ ധാരണയുണ്ട്, ബലപ്രയോഗത്തിനാണ് ശ്രമമെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകും

ന്യൂദല്‍ഹി : ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നിയന്ത്രണ രേഖയിലെ അതിര്‍വരമ്ബുകളെ സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താനാണ് ചൈനയുടെ ശ്രമമെങ്കില്‍ വലിയ പ്രത്യാഘാതം ആയിരിക്കും ഉണ്ടാവുകയെന്നും ഇന്ത്യ അറിയിച്ചു. ലഡാക്ക് വിഷയത്തില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തി. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും […]

ബിന്‍ ലാദനെ ധീര രക്തസാക്ഷിയെന്ന് വിളിച്ച്‌ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. പാകിസ്ഥാന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തത്. ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുമ്ബോഴും എങ്ങനെയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ അപമാനിക്കപ്പെട്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതിര്‍ത്തി റോഡുകള്‍ തല്‍ക്കാലം തുറക്കില്ല; തലപ്പാടി അതിര്‍ത്തി വഴി മാത്രമേ കാസര്‍ഗോഡ് ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ

കാസര്‍ഗോഡ്: എന്‍മകജെ ഗ്രാമപ്പഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനുള്ള ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയും വൊര്‍ക്കാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയും നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനപ്രകാരം തലപ്പാടി അതിര്‍ത്തി വഴി മാത്രമേ ജില്ലയിലേയ്ക്ക് യാത്രാനുമതിയുള്ളൂ. എല്ലാ റോഡുകളിലും ചെക്പോസ്റ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പോലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാരില്‍നിന്നുള്ള തീരുമാനത്തിനു വിധേയമായി മാത്രം തുടര്‍നടപടി […]

അസമിലും അരുണാചലിലും പ്രളയക്കെടുതി; മരണം 38 ആയി, ദുരിത ബാധിതര്‍ 1.89 ലക്ഷം

ഗുവാഹട്ടി: അസമിലും അരുണാചല്‍ പ്രദേശിലും കനത്തമഴയും മണ്ണിടിച്ചിലും നാശം വിതക്കുന്നു. അസമില്‍ 36 പേരും അരുണാചലില്‍ രണ്ടുപേരും മരണപ്പെട്ടു. മൂന്ന് ദിവസമായി തുടര്‍ന്ന കനത്ത മഴയില്‍ അസമിലെ ഒമ്ബതു ജില്ലകള്‍ വെള്ളത്തിനടിയിലായി. 1.89 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു. ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഗോലഘട്ട്, ജോര്‍ഹട്ട്, മജുലി, സിബ്‌സാഗര്‍, ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. 492…

ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. അതിര്‍ത്തിയില്‍ പിതോര്‍ഗാര്‍ഹിലെ ദര്‍ചുല മുതല്‍ കല്‍പാനി വരെയാണ് സമസ്ത്ര സീമാബല്‍ (എസ്.എസ്.ബി) വിഭാഗം കൂടുതല്‍ ജവാന്മാരെ വിന്യസിച്ചത്. എസ്.എസ്.ബി ഇന്‍സ്പെക്ടര്‍ സന്തോഷ് നേഗിയാണ് ഇക്കാര്യമറിയിച്ചത്. നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തുറന്ന കിടക്കുന്ന അതിര്‍ത്തിയില്‍ സേന യാത്ര നിരോധനം ഏര്‍പ്പെടുത്തി. ജനസാന്ദ്രത കുറഞ്ഞ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സമസ്ത്ര സീമാബല്‍ (എസ്.എസ്.ബി) വിഭാഗത്തിനാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍…

സൈനികര്‍ കൊല്ലപ്പെട്ട നാണക്കേട് മറയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈന കാട്ടുന്നത് ക്രൂരത; പട്ടാളക്കാരുടെ മരണത്തിന് ലഭിക്കേണ്ട ആദരവ് പോലും അവഗണിച്ചു

ബെയ്ജിങ്: ഗല്‍ലാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ വധിച്ച ചൈനീസ് പട്ടാളക്കാരുടെ കുടുംബത്തിന് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നു നേരിടേണ്ടി വരുന്നത് കടുത്ത അവഗണന. സൈനികര്‍ കൊല്ലപ്പെട്ട നാണക്കേട് മറയ്‌ക്കേണ്ടതിനാല്‍ പട്ടാളക്കാര്‍ക്ക് മരണശേഷം ലഭിക്കേണ്ട ആദരവ് പോലും നിഷേധിക്കുകയാണ് ചൈന. ഔദ്യോഗികമായ ആദരവ് നല്‍കേണ്ടി വന്നാല്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറംലോകം അറിയുമെന്നതാണ് ഇതില്‍ നിന്നു ചൈനയെ അകറ്റി നിര്‍ത്തുന്നത്. ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശ്വാസ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. […]