
ഗുവാഹട്ടി: അസമിലും അരുണാചല് പ്രദേശിലും കനത്തമഴയും മണ്ണിടിച്ചിലും നാശം വിതക്കുന്നു. അസമില് 36 പേരും അരുണാചലില് രണ്ടുപേരും മരണപ്പെട്ടു. മൂന്ന് ദിവസമായി തുടര്ന്ന കനത്ത മഴയില് അസമിലെ ഒമ്ബതു ജില്ലകള് വെള്ളത്തിനടിയിലായി. 1.89 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും അസം സ്റ്റേറ്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു. ധമാജി, ലഖിംപൂര്, ബിശ്വനാഥ്, ഗോലഘട്ട്, ജോര്ഹട്ട്, മജുലി, സിബ്സാഗര്, ദിബ്രുഗഡ്, ടിന്സുകിയ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. 492…
