ഗുണനിലവാരമില്ല; ചൈനീസ് അസംസ്കൃത വസ്തുക്കള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി| കാണ്‍പൂരിലെ പ്രമുഖ കമ്ബനി ഇന്ത്യന്‍ സൈനികര്‍ക്കായി നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിരോധിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായാണ് നടപടി.

സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനായി നിര്‍മിക്കുന്ന ജാക്കറ്റിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്കായി കാണ്‍പൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്ബനി യുറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ജാക്കറ്റ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്ബനികള്‍ ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് നീതി ആയോഗ് അംഗം വി കെ സരസ്വത് പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളിലെ ഗുണനിലവാര കുറവിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഗുണനിലവാരം തീരെയില്ലാത്തവയായിരുന്നു അവയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഉറവിടങ്ങളില്‍ നിന്നും ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമെന്നും മുന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ അധ്യക്ഷന്‍ കൂടിയായ സരസ്വത് പറഞ്ഞു.

prp

Leave a Reply

*