ഫെ​യ​ര്‍​നെ​സ് ക്രീം ​നി​ര്‍​മാ​താ​ക്ക​ളും പ​ര​സ്യ​ത​ന്ത്രം മാ​റ്റാ​ന്‍ ആ​ലോ​ച​ന​യി​ല്‍

മും​ബൈ: മു​ഖ​കാ​ന്തി വ​ര്‍ധിപ്പിക്കുന്ന ഫെ​യ​ര്‍​നെ​സ് ക്രീ​മു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും പേ​രി​ലും​ വ​രെ മാ​റ്റം വ​രു​ത്താ​ന്‍ കമ്ബനികള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. യൂ​ണി​ലി​വ​ര്‍ എ​ന്ന ബ​ഹു​രാ​ഷ്‌​ട്ര ഗ്രൂ​പ്പി​ന്‍റെ ഫെ​യ​ര്‍ ആ​ന്‍​ഡ് ല​വ്‌​ലി ക്രീ​മി​ന്‍റെ പേ​രി​ല്‍​നി​ന്ന് ഫെ​യ​ര്‍ മാ​റ്റു​ക​യാ​ണ്.യൂ​ണി​ലി​വ​റി​ന്‍റെ ഇ​ന്ത്യ​ന്‍ കമ്ബനിയായ ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍ ചെ​യ​ര്‍​മാ​ന്‍ സ​ഞ്ജീ​വ് മേ​ത്ത ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ ഇ​തു സ്ഥി​രീ​ക​രി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത​ വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്നു വ​ള​ര്‍​ന്ന “ബ്ലാ​യ്ക്ക് ലൈ​വ്സ് മാ​റ്റ​ര്‍’ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് “വെ​ളു​പ്പി​ക്ക​ല്‍’ പ്ര​യോ​ഗ​ത്തോ​ട് എ​തി​ര്‍​പ്പു കൂ​ടി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​മാ​ണു യൂ​ണി​ലി​വ​റി​നെ പു​ന​രാ​ലോ​ച​ന​യ്ക്കു പ്രേ​രി​പ്പി​ച്ച​ത്. തൊ​ലി​ വെ​ളു​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു എ​ന്ന മ​ട്ടി​ലു​ള്ള പ​ര​സ്യ​വാ​ച​ക​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കുന്നു. പ​ര​സ്യ​ത്തി​ല്‍ പ​ല നി​റ​ത്തി​ലു​ള്ള മോ​ഡ​ലു​ക​ളെ​യും അ​വ​ത​രി​പ്പി​ക്കു​മെ​ന്നു മേ​ത്ത പ​റ​ഞ്ഞു.

prp

Leave a Reply

*