പത്തുലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യാവുന്ന കാര്‍ ബാറ്ററി നിര്‍മിച്ചു

ബീജിങ്: പത്തു ലക്ഷം കീലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന അത്രയും ആയുസ്സുള്ള ഇലക്‌ട്രിക് കാര്‍ ബാറ്ററി നിര്‍മിച്ചെന്ന് മൂന്നു പ്രമുഖ വാഹന നിര്‍മാതാക്കള്‍. ടെസ്‌ല, ജനറല്‍ മോട്ടോഴ്‌സ്, ആംപെറെക്‌സ് ടെക്‌നോളജി എന്നീ കമ്ബനികളാണ് ഇലക്‌ട്രിക് കാര്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെടുന്നത്.

സാധാരണയായി ഇലക്‌ട്രിക് കാര്‍ ബാറ്ററിയുടെ പരമാവധി ആയുസ്സ് രണ്ടു ലക്ഷം കിലോമീറ്ററാണ്. ആയുസ്സ് കൂടുതലുള്ള ബാറ്ററി നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ വിവിധ കമ്ബനികള്‍ നടത്തിവരികയായിരുന്നു. മറ്റു രണ്ടു കമ്ബനികളെ അപേക്ഷിച്ച്‌ ചൈനീസ് കമ്ബനിയായ ആംപെറെക്‌സ് ടെക്‌നോളജിയാണ് ഈ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ടെസ്‌ല, ജനറല്‍ മോട്ടോഴ്‌സ് കമ്ബനികള്‍ക്ക് ബാറ്ററി വിപണിയിലെത്തിക്കുന്നതിന് ചില പരീക്ഷണങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ ബാറ്ററി ലഭ്യമാക്കുമെന്നാണ് ചൈനീസ് കമ്ബനി പറയുന്നത്. ചിലവു കുറഞ്ഞതും കൂടുതല്‍ ആയുസ്സുള്ളതുമായ ഇലക്‌ട്രിക് കാര്‍ ബാറ്ററി വിപണിയിലെത്തുന്നതോടെ ഇലക്‌ട്രിക് കാറുകളുടെ വില കുറഞ്ഞ് പെട്രോള്‍ കാറുകളുടെ വിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Million-Mile Battery being true

prp

Leave a Reply

*