ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം ബെംഗളുരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. […]

‘സംവരണങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല’- പിണറായി വിജയന്‍

കോട്ടയം: സംവരണമങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീ കുമാര ദേവന്റെ നൂറ്റിനാല്‍പ്പത്തിരണ്ടാം ജന്മദിന മഹോത്സവം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസതാവന. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്കു പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ലെന്നും കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണു ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണം ഒഴിവാക്കാനാവില്ല എന്നതാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാട്. നവോത്ഥാനകാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ […]

പണമില്ല, ഓണ്‍ലൈന്‍ വിപണിയില്‍ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സര്‍ക്കാര്‍ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ തേഡ്പാര്‍ട്ടി വില്‍പ്പനക്കാര്‍ക്ക് അധികമായി ചുമത്താന്‍ പരിഗണിക്കുന്ന നികുതി വേണ്ടെന്നുവയ്ക്കണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള കമ്ബനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഈ പുതിയ ടാക്‌സ് ഓണ്‍ലൈന്‍ വിപണിയെ ഒന്നടങ്കം തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ നടത്തുന്ന ഓരോ വില്‍പ്പനയ്ക്കും 1 ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. […]

‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം. ‘ഒരു രാജ്യത്തിന്റെ ചുമലില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ […]

പൃഥ്വിരാജിന് തന്നെ ഒരു എത്തും പിടിയും കിട്ടുന്നില്ലെങ്കില്‍ ‘എമ്ബുരാന്‍’ ഏത് ലെവല്‍ ആയിരിക്കും !! സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തുകൊണ്ട് പൃഥ്വിരാജിന്റെ വാക്കുകള്‍ !!

2019ല്‍ ബ്രഹ്മാണ്ഡ വിജയമായി മാറിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ വലിയ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 200 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ച ചിത്രം വലിയ വിജയമായി മാറിയതോടെ സംവിധായകന്‍ പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും ലൂസിഫന്റെ രണ്ടാം ഭാഗം ‘എമ്ബുരാന്‍’ പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനവേള മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വലിയ രീതിയിലുള്ള കാത്തിരിപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ഏവരെയും ആവേശത്തിലാഴ്ത്തി കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ […]

ഇനി കളി വേറെ! റിമ കല്ലിങ്കല്‍ ബോളിവുഡിലേക്ക്…!

മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം […]

‘കപ്പേള’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. റൗണ്ട് ബോക്സ്, കഥാസ് […]

പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ ഇ​ല്ല; ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോഗ​തി​യെ​ന്ന് വാ​വ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: പാ​മ്ബു​പി​ടി​ത്ത​ത്തി​നി​ടെ പാ​മ്ബി​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് വാ​വ സു​രേ​ഷ് പ​റ​ഞ്ഞു. ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി ഉ​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഒ​രു​പാ​ട് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​തി​നെ പി​ന്നാ​ലെ പോ​ക​രു​തെ​ന്നും വാ​വ സു​രേ​ഷ് കൂട്ടിച്ചേര്‍ത്തു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു വാ​വ സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ […]

രാജ്യത്ത് വികസനത്തിന്റെ ഏറ്റവും വലിയ വക്താവ് മോദിയാണ് , അദ്ദേഹത്തിന് മുന്‍പ് അങ്ങനെ ഒരാളും ഉണ്ടായിരുന്നില്ല: ശിവസേന

മുംബയ്: മതിലുകള്‍ നിര്‍മിച്ച്‌ ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’. അടുത്ത ആഴ്ച അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്ര ചെയ്യുന്ന പാതയിലെ ചേരികള്‍ മതിലുകള്‍ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന പരിഹസിച്ചത്. മുന്‍പ് ‘ദാരിദ്ര്യത്തെ അകറ്റൂ'(ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യമാണ് രാജ്യത്ത്നിലനിന്നിരുന്നതെങ്കില്‍ ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ'(ഗരീബി ചുപ്പാവോ) എന്നതായി മാറിക്കഴിഞ്ഞുവെന്നും ‘സാമ്‌ന’ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തുണ്ടായിരുന്ന അതിപ്രശസ്തമായ വാചകമാണ് ‘ഗരീബി ഹഠാവോ’. ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ […]

യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

റിയാദ് : യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. യെമനില്‍ സൗദിയുടെ യുദ്ധവിമാനം ഹൂതികള്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം നടത്തിയത്. 12പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണെന്നായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ വിമര്‍ശനം. യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സൗദിയുടെ വിമാനം തകര്‍ന്നു വീണത്. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ വെടിവെച്ചിട്ടത്. അതേസമയം സൗദിയുടെ […]