പൃഥ്വിരാജിന് തന്നെ ഒരു എത്തും പിടിയും കിട്ടുന്നില്ലെങ്കില്‍ ‘എമ്ബുരാന്‍’ ഏത് ലെവല്‍ ആയിരിക്കും !! സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തുകൊണ്ട് പൃഥ്വിരാജിന്റെ വാക്കുകള്‍ !!

2019ല്‍ ബ്രഹ്മാണ്ഡ വിജയമായി മാറിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ വലിയ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 200 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ച ചിത്രം വലിയ വിജയമായി മാറിയതോടെ സംവിധായകന്‍ പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും ലൂസിഫന്റെ രണ്ടാം ഭാഗം ‘എമ്ബുരാന്‍’ പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനവേള മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വലിയ രീതിയിലുള്ള കാത്തിരിപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ഏവരെയും ആവേശത്തിലാഴ്ത്തി കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുന്നത്. എമ്ബുരാനെക്കുറിച്ചുള്ള സുപ്രധാനമായ പുതിയ വിശേഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് മുരളി ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച പൃഥ്വിരാജ് ഒരു കുറിപ്പും ഒപ്പം ചേര്‍ത്തിരുന്നു. എമ്ബുരാന്റെ തിരക്കഥയെ കുറിച്ച്‌ മുരളിഗോപി പറഞ്ഞുവെന്നും ഈ പറഞ്ഞത് എങ്ങനെയാണ്
ഷൂട്ട് ചെയ്യുമെന്നോര്‍ത്ത് അന്തം വിട്ടിരിക്കുന്ന ഞാന്‍. എന്നാണ് പൃഥ്വിരാജ് കുറിച്ച്‌. നിലവില്‍ ആടുജീവിതം എന്ന സിനിമയുടെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അതിനുശേഷം കാളിയന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം അവസാനത്തോടു കൂടി എമ്ബുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. മൂന്നു ഭാഗം വരെ ലൂസിഫറിന് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ‘എമ്ബുരാന്‍’ മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ട ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്ന് ഏവര്‍ക്കും പ്രതീക്ഷിക്കാം.
ചിത്രത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകള്‍ സംവിധായകനും തിരക്കഥാകൃത്തും പങ്കുവയ്ക്കുമ്ബോള്‍ ഏവരും വളരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് ‘എമ്ബുരാനു’ വേണ്ടി.

prp

Leave a Reply

*