പണമില്ല, ഓണ്‍ലൈന്‍ വിപണിയില്‍ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സര്‍ക്കാര്‍ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ തേഡ്പാര്‍ട്ടി വില്‍പ്പനക്കാര്‍ക്ക് അധികമായി ചുമത്താന്‍ പരിഗണിക്കുന്ന നികുതി വേണ്ടെന്നുവയ്ക്കണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള കമ്ബനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഈ പുതിയ ടാക്‌സ് ഓണ്‍ലൈന്‍ വിപണിയെ ഒന്നടങ്കം തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ നടത്തുന്ന ഓരോ വില്‍പ്പനയ്ക്കും 1 ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. ഇത് അടുത്ത മാസം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരും.

എന്നാല്‍ ഇത്തരമൊരു നികുതി നിര്‍ദേശം വലിയ ഡിസ്കൗണ്ടില്‍ സാധനങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രതികൂലമായി ബാധിക്കും. നിലവില്‍ വന്‍ ഓഫറുകള്‍ നല്‍കിയതിനാന്‍ പല ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളും നഷ്ടത്തിലാണ്. അധിക നികുതി കൂടി വന്നാല്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. മൊബൈല്‍ ഫോണുകള്‍ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ്. എന്നാല്‍ നിലവിലെ സര്‍ക്കാരിന്‍റെ സാമ്ബത്തിക സ്ഥിതി പരിഗണിച്ച്‌ നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കാന്‍ സാധ്യതയില്ല. ഫലത്തില്‍ ഇത് ബാധിക്കുക ഉപഭോക്താക്കളെ തന്നെയായിരിക്കും.

prp

Leave a Reply

*