നിലമ്ബൂരില്‍ ഇന്ന് കിരീട പോരാട്ടാം, ഫിഫാ മഞ്ചേരിക്ക് എതിരായി മെഡിഗാഡ് അരീക്കോട്

നിലമ്ബൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് നിലമ്ബൂര്‍ ഫൈനലില്‍ സെവന്‍സിലെ വന്‍ ശക്തികളായ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും ആണ് നേര്‍ക്കുനേര്‍ വരിക. സെമി ഫൈനലില്‍ അല്‍ മദീനയെ തോല്‍പ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും മെഡിഗാഡ് മദീനയെ തോല്‍പ്പിച്ചിരുന്നു. മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങള്‍ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. […]

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട ; 4.26 കോടി രൂപയുടെ കടല്‍വെള്ളരി പിടികൂടി

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടികൂടി. സുഹേലി ദ്വീപില്‍ തമിഴ്‌നാട്ടില്‍ രജ്സ്റ്റര്‍ ചെയ്ത മത്സ്യബന്ധന ബോട്ടില്‍നിന്നാണ് 852 കിലോ ഗ്രാം തൂക്കംവരുന്ന 1,716 കടല്‍വെള്ളരികള്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കടല്‍വെള്ളരി വേട്ടയാണിത് . സമുദ്ര ജീവിയായ കടല്‍വെള്ളരി വന്‍തോതില്‍ വിദേശത്തേയ്ക്ക് കടത്തുന്നതിനിടയിലാണ് പിടികൂടിയത് […]

‘ഗൂഗില്‍’ പിന്മാറിയാലും യാത്രക്കാര്‍ക്ക് ‘സൗജന്യ വൈഫൈ’ നല്‍കും; നയം വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വേ

ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും, വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഗൂഗില്‍ പിന്മാറിയാലും തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കും. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കുമെന്നും റയില്‍വേ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ റെയില്‍ ടെല്‍ ആണ് സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത്. യാത്രക്കാര്‍ക്ക് വൈഫൈ ഇല്ലാത്ത് മൂലം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്നും റെയില്‍ ടെല്‍ വ്യക്തമാക്കി. 2015ല്‍ ആരംഭിച്ച സേവനം […]

ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരത്തിന് നാലു വര്‍ഷത്തേക്ക് വിലക്ക്

കായിക മേഖലയുമായി ബന്ധപ്പെട്ട ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ ‘നാഡ’യെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിക്ക് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനക്ക് ഹാജരാക്കവേ സാമ്ബിള്‍ മാറ്റി നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്. ഹരിയാനയുടെ താരമാണ് അമിത് ദാഹി. 2019ലെ ദേശീയ ജാവ‍ലിന്‍ ത്രോ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു ദാഹി. ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദാഹി 68.21 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് മൂന്നാം സ്ഥാനം നേടിയത്. […]

യു.എ.ഇ.യിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് നൂറായ് ദ്വീപില്‍

അബുദാബി: യു.എ.ഇ.യിലെ ആദ്യ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍. പ്ലാന്റില്‍ ഈയാഴ്ച മുതല്‍ ഊര്‍ജോത്പാദനം ആരംഭിക്കും. അബുദാബിയിലെ നൂറായ് ദ്വീപിലാണ് പുതിയ പരീക്ഷണം നടക്കുന്നത്. പ്ലാന്റില്‍ നിന്ന് 80 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ പ്ലാന്റുകള്‍ എന്ന സുസ്ഥിര വികസനത്തിന് തുടക്കം കുറിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പറന്നുയരുന്നതിനിടെ ബെംഗളൂരു – അഹമ്മദാബാദ് ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം ; യാത്രക്കാര്‍ സുരക്ഷിതര്‍ , വിമാനം റണ്‍വേയില്‍നിന്നു മാറ്റി ; വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം വെളിപ്പെടുത്താതെ അധികൃതര്‍

മുംബൈ : പറന്നുയരുന്നതിനിടെ ബെംഗളൂരു – അഹമ്മദാബാദ് ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിനില്‍ ചെറിയ തീപിടിത്തം. തീയണച്ചെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഗോ എയര്‍ കമ്ബനി അറിയിച്ചു. വിമാനം റണ്‍വേയില്‍നിന്നു മാറ്റി. അതേസമയം, വിമാനത്തില്‍ എത്രപേരുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. ഗോഎയറിന്റെ ജി8 802 വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനാണ് തീപിടിച്ചത്. ഫോറിന്‍ ഒബ്ജക്‌ട് ഡാമേജ് (എഫ്‌ഒഡി) ആണെന്നാണ് നിഗമനമെന്നും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊറോണ വൈറസ്; ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍, ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വില ഉയര്‍ന്നു

മുംബൈ: ( 18.02.2020) ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന വില്ലനെ തുടര്‍ന്ന് ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍. സപ്ലൈ ചെയിന്‍ തടസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുളളവയുടെ ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ഇന്ത്യയില്‍ വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില 40% ഉയര്‍ന്നു. വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില 70 ശതമാനത്തോളം ഉയര്‍ന്നതായി സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ വ്യക്തമാക്കി. അടുത്ത മാസം ആദ്യ വാരത്തോടെ […]

പൗരത്വ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തു

പാറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ പറഞ്ഞു. ഗയയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും രാകേഷ് കുമാര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരു പറഞ്ഞ് നക്‌സലുകള്‍ സാധാരണക്കാരുമായി കൂട്ടുകൂടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് പൊലീസ് ഓപ്പറേഷന്‍ തുടങ്ങിയത്. മുമ്ബ് ഇത്തരമൊരു കേസിലും ഇവര്‍ പിടിയിലായിരുന്നു. പൗരത്വ നിയമത്തിന് […]

ഇന്ത്യന്‍ റെയില്‍വേ; സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍.ഇന്ന് ഇന്ത്യയില്‍ കൂടുതല്‍ ആളുകളും മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ സ്റ്റേഷനുകളിള്‍ സൗജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും ഗൂഗിള്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്ബ് ഗൂഗിളിന്റെ ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പോടു കൂടിയാണ് ഈ സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. ‘പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്ബോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായിരിക്കുകയാണ്. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്ക് ഇന്റര്‍നെറ്റ് സേവനം മാറിയിട്ടുമുണ്ട്. ലോകത്തിലെ […]

കൊറോണ; മരിച്ചവരുടെ എണ്ണം 1,868 ആയി, 72,436 പേര്‍ക്ക് സ്ഥിരീകരിച്ചു

ബെയ്ജിംഗ്: കൊറോണ വൈറസ് ഓരോ ദിവസം ചെല്ലുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വൈറസിനെ നേരിടുന്നതിന് വേണ്ട അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചൈനയ്ക്ക് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ […]