ഷെയ്‌നിന്റെ വിലക്ക് നീക്കി; നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്‌

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള വിലക്ക് നീക്കി. നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനെത്തും. മാര്‍ച്ച്‌ 31നു ശേഷം ‘കുര്‍ബാനി’ സിനിമയിലുംഅഭിനയിക്കും. ഇന്നലെ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് സിനിമാ വ്യവസായത്തില്‍ എല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി. ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച്‌ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുമെന്ന് ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് […]

എവറസ്റ്റിനോളം വലിപ്പം, 19,461 കിലോമീറ്റര്‍ വേഗം, ഭൂമിയുടെ സമീപത്തേക്ക് ഛിന്നഗ്രഹം കുതിക്കുന്നു

എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിപ്പമുള്ള ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേയ്ക്ക് കുതിയ്ക്കുന്നു. 52768 (1998 OR2) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം അടുത്ത മാസാം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും എന്ന് നാസ വ്യക്തമാക്കി. ഏപ്രില്‍ 29 പുലര്‍ച്ചെ 4.56ഓടെ ഛിന്നഗ്രഹം ഭുമിക്ക് സമീപത്ത് എത്തും എന്ന് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഒബ്ജക്സ് സ്റ്റഡീസ് വ്യക്തമാക്കി. ഭൂമിയില്‍ ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ തക്ക വലിപ്പമുള്ളതാണ് ഛിന്നഗ്രഹം. മണിക്കൂറില്‍ 19,461 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാല്‍ […]

കോവിഡ്​ 19: അണുനാശിനികള്‍ കിട്ടാക്കനി​; വിലയിലും കുതിപ്പ്​

ന്യൂഡല്‍ഹി: അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകലാണ്​ കോവിഡ്​ 19 ബാധ പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. തുമ്മു​േമ്ബാഴും ചുമക്കു​േമ്ബാഴും വായ്​ പൊത്തിപ്പിടിക്കാനും ശേഷം അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകാനും ഡോക്​ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ്​ -19 രാജ്യമെമ്ബാടും പടര്‍ന്നതോടെ കൈകഴുകുന്ന അണുനാശിനികള്‍ക്ക്​ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്​. വന്‍തോതില്‍ വില്‍പ്പന നടന്നതോടെ വിപണികളില്‍ ഇവ കിട്ടാക്കനിയായി. ഡിമാന്‍ഡ്​ വര്‍ധിച്ചതോടെ വിലയും കൂട്ടി. ലോകത്ത്​ 60തില്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ്​ ബാധ പടര്‍ന്നുകഴിഞ്ഞു. ജനുവരി മുതലാണ്​ ചൈനക്കാരും മറ്റു രാജ്യക്കാരും കൊറോണക്കെതിരെ മുന്നറിയിപ്പ്​ നല്‍കി […]

പോക്സോ കേസ് : ഒളിവില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി ലുക്‌ഔട്ട് നോട്ടീസ്

പാലക്കാട് : പോക്സോ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി. പാലക്കാട് കണ്‍ട്രോള്‍ റൂം ഗ്രേഡ് എഎസ്‌ഐ നവീന്‍ നിശ്ചലിനെതിരെയാണ് കസബ പോലീസ് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയത്. കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസുകാരനായ പോക്‌സോ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് പോക്സോ വകുപ്പുകള്‍ പ്രകാരം നവീന്‍ നിശ്ചലിനെതിരെ കസബ പൊലീസ് രണ്ടാഴ്ച മുന്‍പ് കേസ് എടുത്തത്. എന്നാല്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കകം ഇയാള്‍ ഒളിവില്‍ പോയി. […]

ദേവനന്ദ: പോലീസ് നായ സഞ്ചരിക്കാത്തവഴികള്‍

ദേവനന്ദയുടെ ദുരൂഹമരണത്തില്‍ എല്ലാവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴിയില്‍ നിന്ന് വേറിട്ട ഒരു സഞ്ചാരമാണ് ഇത്. ദേവനന്ദയെപ്പോലെ നാളെ ഏതൊരു കുട്ടിക്കും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അപകടം. അത് ഇങ്ങനെയുമാകാം. ദേവനന്ദ എന്ന അമ്മു. വീട്ടുകാരുടേയും നാട്ടുകാരുംടേയും പ്രിയപ്പെട്ടവള്‍. അടുത്ത കാലത്താണ് അവള്‍ക്ക് ഒരു അനുജന്‍ ജനിക്കുന്നത്. സ്വാഭാവികമായും ചെറിയ കുട്ടിയോട്, അനുജനോടാണ് എല്ലാവര്‍ക്കും കൂടുതല്‍ സനേഹം എന്നൊരു ചിന്ത ആ കുരുന്നു മനസ്സില്‍ ഉണ്ടായിട്ടുണ്ടാകാം. സംഭവദിവസം രാവിലെ ദേവനന്ദ, തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് വന്നപ്പോള്‍, പോയി അനുജനെ […]

കൊറോണ; ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു. കൊറോണ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ പാരസെറ്റമോളിന്റെ കയറ്റുമതി നിരോധനം മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള 26 […]

യു.എ.ഇയില്‍ താപനില താഴുന്നു . 6. 5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും താഴേയ്ക്ക് !

ദുബായ് :രാജ്യത്തെ താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ജെയ്‌സ് മലനിരകളില്‍ 6.5 ഡിഗ്രിക്ക് താഴെ താപനിലയാണ് ഇന്നലെ അതി രാവിലെ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില പ്രദേശങ്ങളില്‍ താപനില 21-25 ഡിഗ്രി വരെ ഉയരുമെന്നും സൂചനയുണ്ട് . യുഎയില്‍ പരക്കെ വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നതിനാല്‍ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കടല്‍ അതീവ പ്രക്ഷുബ്ദമായിരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.

ഇടുക്കിയില്‍ വീണ്ടും ഭൂചലനം; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ; ആശങ്ക

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. പാണ്ടിപ്പാറ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7:45നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍സ്‌കെയില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിക്കിടെ നാലാമത്തെ തവണയാണ് ജില്ലയില്‍ ഭൂചലനമുണ്ടായത്. രണ്ട് തവണ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഭൂചലനമുണ്ടായത്. അതെസമയം കഴിഞ്ഞ ദിവസം ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഭൂചലനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്‌ഇബി അറിയിച്ചിരുന്നു. ഭൂഘടനയുടെ പ്രത്യേകത കൊണ്ടാണ് തുടര്‍ ഭൂചലനങ്ങളുണ്ടാകുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭൂചലനമുണ്ടായതിന്റെ പുതിയ സാഹചര്യം പഠിക്കുകയാണെന്നും തുടര്‍ ചലനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കെഎസ്‌ഇബി ഗവേഷണ വിഭാഗം […]

പതിനാറുകാരി ഷെഫാലി വര്‍മ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്

ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഇതോടെ മാറിയിരിക്കുകയാണ് ഷെഫാലി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ […]

നടിയെ ആക്രമിച്ച കേസ്;കുഞ്ചാക്കോ ബോബന്‍ മുകേഷ് എന്നിവരുടെ വിസ്താരം ഇന്ന്

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. നടനും എം.എല്‍.എയുമായ മുകേഷ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ വിസതാരം ഇന്ന് നടക്കും. അതേ സമയം നിയമസഭ നടക്കുന്നകതിനാല്‍ അവധി ആവശ്യപ്പെട്ട് നടന്‍ മുകേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച്‌ നാളെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിചാരണ നടക്കുന്ന ദിവസങ്ങളിലെല്ലാം കേസിലെ പ്രതികള്‍ മുഴുവന്‍ ഹാജരാകുന്നുണ്ട്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. […]