കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് കുത്തനെ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇപ്പോള്‍ പവന് 760 രൂപ കൂടി 32,000 രൂപയിലും ഗ്രാമിന് 95 രൂപ കൂടി 4000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊറോണ ഭീതിക്കിടെ ഇറ്റാലിയന്‍ ആഢംബരകപ്പല്‍ കൊച്ചിയില്‍

കൊച്ചി: രാജ്യത്ത് കൊറോണ ഭീതി നിലനില്‍ക്കെ ഇറ്റാലിയന്‍ ആഢംബരക്കപ്പല്‍ കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കി. കപ്പലില്‍ ആകെ 459 യാത്രക്കാരാണ് ഉള്ളത്. അതില്‍ 305 പേരും ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിച്ച്‌ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് ജയ്പൂരിലെത്തിയ ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി ഒരുലക്ഷത്തിലെറെ പേര്‍ക്കാണ് […]

മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും

മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും.ഈ സ്മാര്‍ട്ഫോണിന്‍റെ സവിശേഷതകള്‍ പരിശോധിച്ചാല്‍,സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് ഡിസ്‌പ്ലേകള്‍ ലഭിക്കുന്നു. 2.7 ഇഞ്ച് ജി-ഒലെഡ് ക്വിക്ക് വ്യൂ പാനല്‍ പുറംഭാഗത്ത് ഒരുക്കിയിരിക്കുന്നു. അകത്ത് 21: 9 വീക്ഷണാനുപാതമുള്ള 6.2 ഇഞ്ച് പി-ഒലെഡ് സ്ക്രീന്‍ ഉണ്ട്. രണ്ട് ക്യാമറകളുമുണ്ട്, ഒന്ന് മുന്‍വശത്തും രണ്ടാമത്തേത് അകത്തുമായാണ് വരുന്നത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം, വൈ-ഫൈ, ബ്ലൂടൂത്ത് വി 5., ജിപിഎസ്, എന്‍‌എഫ്‌സി, ടൈപ്പ്-സി പോര്‍ട്ട് എന്നിവയും മോട്ടറോള റേസറില്‍ ലഭ്യമാണ്. 15W […]

കൊറോണ: യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത് […]

കൊറോണ: ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ സ്കൂളുകള്‍ അടച്ചു. കഴിഞ്ഞദിവസങ്ങളില്‍ രണ്ടു സ്കൂളുകള്‍ അടച്ചതിന് പിന്നാലെയാണ് വീണ്ടും മൂന്ന് സ്കൂളുകള്‍ കൂടി അടക്കുന്നത്. ഇന്നലെ ശ്രീറാം മില്ലേനിയം, ശിവ് നാടാര്‍സ്കൂളുകളാണ് അടച്ചത്. ഇത് കൂടാതെ വസന്ത് വിഹാറിലെ ശ്രീറാം മില്ലേനിയം സ്കൂള്‍, ഗുഡ്ഗാവിലെ ആരാവലി, മോള്‍സാരി ക്യാമ്ബസ് എന്നിവയാണ് ഇപ്പോള്‍ അടക്കുമെന്ന്‍ റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചവരെ സ്കൂളിന് അവധിപ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ […]

കൊറോണയെ പ്രതിരോധിക്കാന്‍ ‘ഗോമൂത്ര പാര്‍ട്ടികള്‍’ സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു മഹാസഭ

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ഭീകരമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ നടത്താനൊരുങ്ങി ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചക്രപാണി മഹാരാജിന്റെ വാക്കുകള്‍ ഇങ്ങനെ: എന്താണ് കൊറോണ വൈറസെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്നും ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തില്‍ […]

ഉത്സവ എഴുന്നളിപ്പ് ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി. നാട്ടാനപരിപാലനത്തിനുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് കര്‍ശനനിബന്ധനകളോടുകൂടി എഴുന്നള്ളിപ്പിന് അനുമതി നല്‍കിയത്. ഒരുവര്‍ഷമായി ഏര്‍പ്പെടുത്തിയ വിലക്കാണ് ഇതോടെ നീങ്ങിയത്. ആനയെ എഴുന്നള്ളിക്കുന്നതിനായി മോണിറ്ററിങ് കമ്മിറ്റി നിബന്ധനകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട് . ദേവസ്വം ഭാരവാഹികള്‍ ഇത് അംഗീകരിക്കുകയും എഴുതി ഒപ്പിട്ടുനല്‍കുകയും വേണം. എഴുന്നള്ളിപ്പുകളില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലുള്ള പൂര്‍ണ ഉത്തവാദിത്വം തങ്ങള്‍ക്കാണെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം എഴുതിനല്‍കണം. നിബന്ധനകള്‍ 1. ആഴ്ചയില്‍ രണ്ട് പരിപാടികളില്‍ മാത്രമേ എഴുന്നള്ളിക്കാവു. 2. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ […]

മലയാള ചിത്രം ഓളെ കണ്ട നാള്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജെഫ്രി സംവിധാനം ചെയ്യുന്ന ക്യാമ്ബസ് ചിത്രമാണ് ഓളെ കണ്ട നാള്‍. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അബ്ദുല്‍ വഹാബ് ആണ്. ആനന്ദ് ബോധ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ ജ്യാേതിഷ് ജോ,കൃഷ്ണ പ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, ശിവജി ഗുരുവായൂര്‍, പ്രസീദ വാസു ,ആംബ്രോ സൈമണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗത് സിനിമാസിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കൊറോണയെ തുരത്താന്‍ ‘ബാറ്റ്മാന്‍ സ്യൂട്ടു’മായി ചൈനീസ് കമ്ബനി

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുള്ള ബാറ്റ്മാന്‍ സ്യൂട്ടുമായി ചൈനീസ് കമ്ബനി. ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കമ്ബനിയാണ് സോഷ്യല്‍മീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. അരഭാഗം വരെ മറക്കുന്ന ആവരണം പോലെ പ്രവര്‍ത്തിക്കുന്ന ബിഎ ബാറ്റ്മാന്‍ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കത്തില്‍ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാന്‍ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്. വവ്വാലിന്റെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് […]

ഗള്‍ഫ് രാജ്യത്ത് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം ഏഴായി

ദോഹ : ഖത്തറില്‍ നാല് പേരില്‍ കൂടി കൊറോണ(കോവിഡ്-19)സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതെന്നു ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഫെബ്രുവരി 27ന് ഖത്തര്‍ ഭരണകൂടം പ്രത്യേക വിമാനത്തില്‍ ഇറാനില്‍ നിന്നും കൊണ്ടുവന്നവരുടെ സംഘത്തിലുണ്ടായിരുന്നവരാണ് ഇവര്‍. അന്നുമുതല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഞായറാഴ്ചയാണ് ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ […]