ഗള്‍ഫ് രാജ്യത്ത് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം ഏഴായി

ദോഹ : ഖത്തറില്‍ നാല് പേരില്‍ കൂടി കൊറോണ(കോവിഡ്-19)സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതെന്നു ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഫെബ്രുവരി 27ന് ഖത്തര്‍ ഭരണകൂടം പ്രത്യേക വിമാനത്തില്‍ ഇറാനില്‍ നിന്നും കൊണ്ടുവന്നവരുടെ സംഘത്തിലുണ്ടായിരുന്നവരാണ് ഇവര്‍. അന്നുമുതല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

ഞായറാഴ്ചയാണ് ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ മറ്റ് രണ്ടുപേരില്‍ കൂടി കൊറോണ ബാധിച്ചതായും. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. എല്ലാ രോഗികളും ഇപ്പോള്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ ഐസോലേഷന്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ നിലയും തൃപ്തികരമാണ്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ രാജ്യത്തെ മറ്റാരുമായും ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും, ലക്ഷണങ്ങള്‍ കാണിക്കുന്നവരെ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*