ടൈഗര്‍ ഷെറഫ് നായകനായെത്തുന്ന ‘ബാഗി 3’ ഇന്ന് തീയേറ്ററില്‍

ടൈഗര്‍ ഷെറഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ബാഗി 3. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഹമ്മദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. 2018ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഗി 3. ചിത്രത്തിലെ സ്ഫോടനം വിഎഫ്‌എക്സ് അല്ലെന്നും ആക്ഷന്‍ രംഗങ്ങളെല്ലാം ഒറിജിനല്‍ ആണെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘മിറുകാ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജെ. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മിറുകാ’. ചിത്രത്തില്‍ ശ്രീകാന്ത്, റായ് ലക്ഷ്മി, ദേവ് ഗില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പുലിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗ്രാഫിക്സിന് ഏറെ പ്രാധന്യമുള്ള ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നത് പനീര്‍സെല്‍വമാണ്.ജാഗ്വര്‍ സിനിമാസിന്റെ ബാനറില്‍ വിനോദ് ജെയിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

സോളാര്‍ തട്ടിപ്പ് കേസ്: കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍, ഹര്‍ജയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: കേരളത്തില്‍ വന്‍ വിവാദങ്ങള്‍ തീര്‍ത്ത സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. 2013 ല്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സരിതയുടെ ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ടീം സോളാന്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പോലീസില്‍ കേസുള്ളത്.നേരത്തെ കേസില്‍ കുറ്റ […]

ഡല്‍ഹിയില്‍ കലാപകാരികള്‍ വെടിയുതിര്‍ക്കുന്നതി​െന്‍റ പുതിയ ദൃശ്യങ്ങള്‍ പുറത്ത്​

ന്യൂഡല്‍ഹി: വടക്ക്​ കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ യമുന വിഹാറില്‍ കലാപകാരികള്‍ ആശുപത്രി കെട്ടിടത്തി​​െന്‍റ ടെറസില്‍ നിന്ന്​ വെടിയുതിര്‍ക്കുന്നതി​​െന്‍റ ദൃശ്യങ്ങള്‍ പുറത്ത്​. മോഹന്‍ നഴ്​സിങ്​ ഹോം ആന്‍റ്​ ഹോസ്​പിറ്റല്‍ കെട്ടിടത്തില്‍ നിന്നും റോഡിലുള്ളവര്‍ക്ക്​ നേരെ വെടിവെക്കുന്നതാണ്​ ദൃശ്യങ്ങളിലുള്ളത്​. ഫെബ്രുവരി 24ന്​ നടന്ന വെടിവെപ്പ്​ ദൃശ്യങ്ങളാണ്​ എന്‍.ഡി.ടി.വി പുറത്തുവിട്ടത്​. ഹെല്‍മെറ്റും കറുത്ത ജാക്കറ്റും ധരിച്ച അക്രമികള്‍ റോഡിലുള്ള ആള്‍ക്കൂട്ടത്തിന്​ നേരെ വെടിയുര്‍ക്കുന്നതാണ്​ ദൃശ്യങ്ങള്‍. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു​ ദൃശ്യത്തില്‍ ആശുപത്രിക്ക്​ സമീപത്തുള്ള റോഡില്‍ വയറിന്​ വെടിയേറ്റ്​ രക്തത്തില്‍ കുളിച്ചുകിടക്കുന്ന […]

സര്‍ക്കാര്‍ ഭൂമിയിലെന്ന് ആരോപണം; കര്‍ണ്ണാടകയില്‍ 40 വര്‍ഷമായി ആരാധന നടത്തുന്ന ക്രിസ്തുപ്രതിമ പൊളിച്ചുനീക്കി

ബംഗളുരു: പൗരത്വനിയമ പ്രതിഷേധം ഡല്‍ഹിയില്‍ വന്‍ വര്‍ഗ്ഗീയ കലാപമായി മാറിയിരിക്കെ കര്‍ണ്ണാടകയിലെ ദേവനഹള്ളിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച പ്രതിമയാണെന്നാരോപിച്ച്‌ ക്രിസ്തുപ്രതിമ നീക്കം ചെയ്തു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി. സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദേവനഹള്ളിയിലെ സെന്റ ജോസഫ് പള്ളിക്കടുത്തുള്ള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവിടെ ആരാധന നടക്കുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്തു പ്രതിമ നീക്കിയത്. സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഇവിടെ നിന്ന് ക്രിസ്തുപ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ […]

ജീവനക്കാരോട്​ എടാ പോ​ടാ വിളി വേണ്ട; പി.സി. ജോര്‍ജിന്​ സ്​പീക്കറുടെ താക്കീത്

​ തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ര​നോ​ട് ക്ഷു​ഭി​ത​നാ​യ പി.​സി. ജോ​ര്‍​ജി​ന്​ സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​​െന്‍റ താ​ക്കീ​​ത്. താ​ന്‍ കൈ​മാ​റി​യ ക​ത്ത്​ സ്‌​പീ​ക്ക​ര്‍​ക്ക് കൈ​മാ​റി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ജോ​ര്‍​ജ്​ എ​ഴു​ന്നേ​റ്റ്​ ജീ​വ​ന​ക്കാ​ര​ന്​ നേ​രെ ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ എ​ന്താ​ണ് കാ​ര്യ​മെ​ന്ന് സ്‌​പീ​ക്ക​ര്‍ ചോ​ദി​ച്ചു. ക​ത്ത് ന​ല്‍​കി​യി​ല്ലെ​ന്ന് ജോ​ര്‍​ജ് പ​റ​ഞ്ഞ​പ്പോ​ള്‍ അ​തൊ​ക്കെ അ​വ​ര്‍ ത​ന്നോ​ളും, ഇ​ങ്ങ​നെ​യാ​ണോ സ​ഭ​യി​ല്‍ പെ​രു​മാ​റു​ന്ന​തെ​ന്ന്​ ചോ​ദി​ച്ച സ്​​പീ​ക്ക​ര്‍ ജോ​ര്‍​ജി​​െന്‍റ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ എ​ഴു​തി​ത്ത​ന്നാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ബ​ഹ​ളം തു​ട​ര്‍​ന്ന ജോ​ര്‍​ജി​നോ​ട്​ ഇ​രി​ക്ക​വി​ടെ എ​ന്ന ആ​ജ്ഞ​യും സ്​​പീ​ക്ക​ര്‍ ന​ട​ത്തി. […]

കാര്‍ത്തിക്കിന്റെ ശബ്ദം, ജെയ്ക്‌സ് ബിജോയുടെ ഈണം; 2 സ്റ്റേറ്റ്സിലെ ഗാനം പുറത്തിറങ്ങി

ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സിലെ പുതിയ ഗാനം പുറത്തിറങ്ങി. ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. ജോ പോളിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് ഈണം നല്‍കിയിരിക്കുന്നു. മനു പിള്ള, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ് നിര്‍വഹിക്കുന്നു. റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

ബസപകടം ; അഞ്ച് വര്‍ഷത്തിനിടെ പൊലിഞ്ഞത് രണ്ടായിരത്തിലേറെ ജീവനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വിവിധ ബസപകടങ്ങളില്‍ മാത്രം 2825 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . 2015 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണിത്. ഇതില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 1818 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 1007 പേര്‍ക്കും നഷ്ടമായി . ഇതേ കാലയളവില്‍ തന്നെ കെഎസ്‌ആര്‍ടിസി ബസുകള്‍ 4,847 […]

കാടും മേടും താണ്ടി ഇണയ്ക്ക് വേണ്ടി കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍!

ന്യൂഡല്‍ഹി: മൃഗങ്ങള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണത്തിന്റെ ലഭ്യതയും അനുയോജ്യമായ സാഹചര്യവും തേടി സഞ്ചരിക്കാരുണ്ട്. എന്നാല്‍ ഇണയെ തേടി ഒരു കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍ ദൂരമാണ്. മഹാരാഷ്ട്രയിലെ ടിപേശ്വര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള കടുവയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാന്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി കടുവയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയതെന്നും പര്‍വീണ്‍ കസ്വാന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. കനാലുകള്‍, കാടുകള്‍, […]

കൊറോണ സാമ്ബത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും

കൊച്ചി: കൊറോണ വൈറസ് കാരണം സമ്ബദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ്‌ നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തില്‍ വരുമെന്നും യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്. പ്രിസിഷന്‍ ഇന്‍സ്ട്രുമെന്റ്‌സ്, മെഷിനറി, […]