എവറസ്റ്റിനോളം വലിപ്പം, 19,461 കിലോമീറ്റര്‍ വേഗം, ഭൂമിയുടെ സമീപത്തേക്ക് ഛിന്നഗ്രഹം കുതിക്കുന്നു

എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിപ്പമുള്ള ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേയ്ക്ക് കുതിയ്ക്കുന്നു. 52768 (1998 OR2) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം അടുത്ത മാസാം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും എന്ന് നാസ വ്യക്തമാക്കി. ഏപ്രില്‍ 29 പുലര്‍ച്ചെ 4.56ഓടെ ഛിന്നഗ്രഹം ഭുമിക്ക് സമീപത്ത് എത്തും എന്ന് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഒബ്ജക്സ് സ്റ്റഡീസ് വ്യക്തമാക്കി.

ഭൂമിയില്‍ ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ തക്ക വലിപ്പമുള്ളതാണ് ഛിന്നഗ്രഹം. മണിക്കൂറില്‍ 19,461 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാല്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഭൂമിക്ക് സമീപത്തുല്ല വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി നാസ സ്ഥാപിച്ച ഹാര്‍ഡ്‌വെയറിന്റെ സഹായത്തോടെ 1998ല്‍ നസയാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. സൂര്യന് ചുറ്റും വലം വക്കുന്നതിന് 1340 ദിവസങ്ങളാണ് ഈ ഛിന്നഗ്രഹം എടുക്കുന്നത്. സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നതിന് ഇതിന് ഏകദേശം നാലേകാല്‍ ദിവസം വേണം.

prp

Leave a Reply

*