കോവിഡ്​ 19: അണുനാശിനികള്‍ കിട്ടാക്കനി​; വിലയിലും കുതിപ്പ്​

ന്യൂഡല്‍ഹി: അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകലാണ്​ കോവിഡ്​ 19 ബാധ പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. തുമ്മു​േമ്ബാഴും ചുമക്കു​േമ്ബാഴും വായ്​ പൊത്തിപ്പിടിക്കാനും ശേഷം അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകാനും ഡോക്​ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കോവിഡ്​ -19 രാജ്യമെമ്ബാടും പടര്‍ന്നതോടെ കൈകഴുകുന്ന അണുനാശിനികള്‍ക്ക്​ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്​. വന്‍തോതില്‍ വില്‍പ്പന നടന്നതോടെ വിപണികളില്‍ ഇവ കിട്ടാക്കനിയായി. ഡിമാന്‍ഡ്​ വര്‍ധിച്ചതോടെ വിലയും കൂട്ടി.

ലോകത്ത്​ 60തില്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ്​ ബാധ പടര്‍ന്നുകഴിഞ്ഞു. ജനുവരി മുതലാണ്​ ചൈനക്കാരും മറ്റു രാജ്യക്കാരും കൊറോണക്കെതിരെ മുന്നറിയിപ്പ്​ നല്‍കി തുടങ്ങിയത്​. കൈയും മുഖവുമെല്ലാം അണുനാശിനി ഉപയോഗിച്ച്‌​ വൃത്തിയാക്കലാണ്​ കൊറോണയെ ബാധിക്കാതിരിക്കാനുള്ള പ്രധാന മാര്‍ഗമായി ഡോക്​ടര്‍മാര്‍ നിര്‍ദേശിക്കുന്നത്​.

ഉപഭോഗം വര്‍ധിച്ചതോടെ ഹാന്‍ഡ്​വാഷിന്‍െറ വിലയും ഇപ്പോള്‍ റോക്കറ്റ്​പോലെ കുതിച്ചു. യു.കെയില്‍ മാത്രം 260 ശതമാനമാണ്​ അണുനാശിനികളുടെ വില്‍പ്പന ഉയര്‍ന്നത്​. യു.എസില്‍ ഇത്​ 73 ശതമാനവും. അണുനാശിനിക​െള കൂടാതെ എന്‍-95 മാസ്​കും ഡോക്​ടര്‍മാര്‍ കൊറോണ പ്രതിരോധത്തിന്‍െറ ഭാഗമായി നിര്‍ദേശിച്ചിരുന്നു. ഇവയും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഹാന്‍ഡ്​ വാഷിന്‍െറ വില്‍പന ഫെബ്രുവരിയില്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട്​ ചെയ്​തതുമുതലായിരുന്നു അത്​. റീ​ട്ടെയില്‍ കടകള്‍ക്ക്​ പു​​റ​െമ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളിലും ഇവ ലഭ്യമല്ലെന്നാണ്​ റിപ്പോര്‍ട്ട്​. ഡല്‍ഹിയില്‍ കൊറോണ വൈറസ്​ റിപ്പോര്‍ട്ട്​ ചെയ്യുകയും നോയിഡയില്‍ ഒരു സ്​കൂള്‍ അടച്ചിടുകയും ചെയ്​തതോടെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അണുനാശിനികളും മാസ്​കും വന്‍തോതില്‍ വിറ്റുപോയതായും പലയിടങ്ങളിലും ഇവ ലഭ്യമല്ലാതായതായും പറയുന്നു.

prp

Leave a Reply

*