പോക്സോ കേസ് : ഒളിവില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി ലുക്‌ഔട്ട് നോട്ടീസ്

പാലക്കാട് : പോക്സോ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി. പാലക്കാട് കണ്‍ട്രോള്‍ റൂം ഗ്രേഡ് എഎസ്‌ഐ നവീന്‍ നിശ്ചലിനെതിരെയാണ് കസബ പോലീസ് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയത്. കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസുകാരനായ പോക്‌സോ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് പോക്സോ വകുപ്പുകള്‍ പ്രകാരം നവീന്‍ നിശ്ചലിനെതിരെ കസബ പൊലീസ് രണ്ടാഴ്ച മുന്‍പ് കേസ് എടുത്തത്. എന്നാല്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കകം ഇയാള്‍ ഒളിവില്‍ പോയി. മറ്റു കേസുകളിലെ പ്രതികളെ വളരെ വേഗത്തില്‍ പിടികൂടുന്ന പൊലീസ് ഇവിടെ അലംഭാവം തുടര്‍ന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് പ്രതിയായ നവീന്‍ നിശ്ചലിന് വേണ്ടി തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയത്.

പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. പ്രതിക്ക് പൊലീസിലെ സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിയെ സഹായിയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

prp

Leave a Reply

*