ദേവനന്ദ: പോലീസ് നായ സഞ്ചരിക്കാത്തവഴികള്‍

ദേവനന്ദയുടെ ദുരൂഹമരണത്തില്‍ എല്ലാവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴിയില്‍ നിന്ന് വേറിട്ട ഒരു സഞ്ചാരമാണ് ഇത്. ദേവനന്ദയെപ്പോലെ നാളെ ഏതൊരു കുട്ടിക്കും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അപകടം. അത് ഇങ്ങനെയുമാകാം.

ദേവനന്ദ എന്ന അമ്മു. വീട്ടുകാരുടേയും നാട്ടുകാരുംടേയും പ്രിയപ്പെട്ടവള്‍. അടുത്ത കാലത്താണ് അവള്‍ക്ക് ഒരു അനുജന്‍ ജനിക്കുന്നത്. സ്വാഭാവികമായും ചെറിയ കുട്ടിയോട്, അനുജനോടാണ് എല്ലാവര്‍ക്കും കൂടുതല്‍ സനേഹം എന്നൊരു ചിന്ത ആ കുരുന്നു മനസ്സില്‍ ഉണ്ടായിട്ടുണ്ടാകാം. സംഭവദിവസം രാവിലെ ദേവനന്ദ, തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് വന്നപ്പോള്‍, പോയി അനുജനെ നോക്കാന്‍ അമ്മ ശകാരസ്വരത്തില്‍ പറഞ്ഞിട്ടുണ്ടാകും. അകാരണമായെന്തൊക്കെയോ വേട്ടയാടിയിരുന്ന ആ മനസ്സ് മുറിവേറ്റിട്ടുണ്ടാകും. സ്‌കൂളിലെ തലേ ദിവസത്തെ നൃത്ത മത്സരവും ക്ഷേത്രത്തിലെ ഉത്സവവും ഒക്കെ ആ ചെറിയ മനസ്സില്‍ കൂടുതല്‍ വികാര വിക്ഷോഭം ഉണ്ടാക്കിയിട്ടുണ്ടാകും. അമ്മയുടെ ഷോളുമെടുത്ത് തനിച്ചൊരു യാത്ര നടത്താന്‍ ആ കുഞ്ഞുമനസ്സില്‍ത്തോന്നാന്‍ ഇത്രയൊക്കെ കാര്യങ്ങള്‍ മതിയാകും. വെള്ളത്തില്‍ കളിക്കാനുള്ള വെമ്ബലിനിടെ ദേവ കാല്‍ വഴുതി ജലാശയത്തിലേക്ക് വീണതാകാം. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലോ മറ്റ് അന്വേഷണങ്ങളിലോ സംശയാസ്പദമായി ഒന്നും ഇല്ല എന്നിരിക്കെ ഇത് അബദ്ധത്തില്‍ സംഭവിച്ച അപകടമാകാന്‍ തന്നെയാണ് സാധ്യത.

prp

Leave a Reply

*