ലോകത്തിലെ തന്നെ മികച്ച സെലിബ്രിറ്റി ഡാന്‍സര്‍മാരില്‍ ഒരാളായ ഋതിക് റോഷന്‍ ദളപതി വിജയുടെ ഡാന്‍സിനെ പ്രകീര്‍ത്തിക്കുന്നു !! ആരാധകരെ ആവേശത്തിലാക്കി ഋതിക് റോഷന്‍…

ദളപതി വിജയുടെ ഡാന്‍സിനെക്കുറിച്ച്‌ പ്രകീര്‍ത്തിച്ച്‌ ബോളിവുഡ് താരം ഋതിക് റോഷന്‍ രംഗത്ത്. വളരെ മികച്ച ഡാന്‍സിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റെതായ വലിയ സ്ഥാനം നേടിയെടുത്ത സൂപ്പര്‍താരമാണ് ദളപതി വിജയ്.ഓരോ ചിത്രങ്ങളിലും വിജയുടെ മാസ്മരിക നൃത്ത ചുവടുകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വിജയിക്ക് വലിയ ആരാധക വൃന്ദത്തെ നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ മികവുറ്റ നൃത്തം ചെയ്യാനുള്ള കഴിവുകൂടിയാണ്. ഡാന്‍സിലൂടെ തന്നെ ബോളിവുഡ് കീഴടക്കിയ ഹൃതിക് റോഷന്‍ വിജയുടെ ഡാന്‍സിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വിജയെക്കുറിച്ച്‌ എന്താണ് അഭിപ്രായം എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ വിജയുടെ ഡാന്‍സിനെക്കുറിച്ച്‌ പറയാനാണ് ഹൃതിക്റോഷന്‍ തയ്യാറായത്. അദ്ദേഹം വിജയുടെ ഡാന്‍സിനെക്കുറിച്ച്‌ വളരെ തമാശ രൂപത്തില്‍ പ്രകീര്‍ത്തിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നു. വിജയുടെ എനര്‍ജിയെ കുറിച്ചാണ് ഋതിക് റോഷന്‍ പറഞ്ഞത്. എനര്‍ജി ക്ക് പിന്നില്‍ വിജയിക്കുക രഹസ്യമായ എന്തെങ്കിലും ഡേറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും നിര്‍ത്താം ചെയ്യുന്നതിനു മുമ്ബ് ഇവര്‍ എന്താണ് കഴിക്കുന്നത് എന്ന് തനിക്ക് അറിയണമെന്നും ഋതിക് റോഷന്‍ പറയുകയുണ്ടായി.

ലോകസിനിമാ നടന്മാരില്‍ വച്ച്‌ നോക്കുമ്ബോള്‍ ഏറ്റവും മികച്ച നര്‍ത്തകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ആകും ഋതിക് റോഷന്റെ സ്ഥാനം. ആ താരമാണ് നടന്‍ വിജയുടെ ഡാന്‍സിനെ കുറിച് പ്രകീര്‍ത്തിച്ചു പറഞ്ഞത് ആരാധകര്‍ക്ക് പുളകിതരാകുവാന്‍ ഇതിലും വലിയ സെലിബ്രിറ്റി കമന്റ് കിട്ടാനില്ല. നൃത്ത രംഗങ്ങളില്‍ വിജയ് പുലര്‍ത്തുന്ന എനര്‍ജി അത്ഭുതകരം ആണെന്നും പറഞ്ഞ ഋതിക് റോഷന്‍ വിജയെ അഭിനന്ദിക്കുകയും ചെയ്തു. വിജയുടെ മികച്ച ഡാന്‍സിനെ കുറിച് പല സെലിബ്രിറ്റികളും ഇതിനുമുമ്ബും വലിയ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിട്ടുള്ളതാണ്. ആ കൂട്ടത്തില്‍ ഹൃതിക് റോഷനെ പോലുള്ള ഒരു വലിയ താരത്തിന്റെ അംഗീകാരം ആരാധകര്‍ ആഘോഷമാക്കുകയാണ് ചെയ്യുന്നത്.

prp

Leave a Reply

*