പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യയില്‍ പിടിയിലായ ചൈനീസ് കപ്പലിനകത്ത് മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന അപകടകരമായ വസ്തുക്കള്‍ : ഇതോടെ പുറത്തായത് ഇന്ത്യയ്ക്ക് എതിരെയുള്ള ഇരുരാജ്യങ്ങളുടേയും രഹസ്യനീക്കങ്ങള്‍

ന്യൂഡല്‍ഹി : പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യയില്‍ പിടിയിലായ ചൈനീസ് കപ്പലിനകത്ത്
മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന അപകടകരമായ വസ്തുക്കള്‍. ഇന്ത്യയ്ക്ക് എതിരെയുള്ള ഇരുരാജ്യങ്ങളുടേയും രഹസ്യനീക്കങ്ങളാണ് ഇതോടെ പുറത്തായത്. കപ്പലിനകത്ത് നിന്നും കണ്ടെത്തിയ ഓട്ടോക്ലേവുകള്‍ ബഹുദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II ന്യൂക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഓട്ടോ ക്ലേവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് ബഹൂദുര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചത്. 1,500-2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈലിന്റെ വികസിത രൂപമായ ഷഹീന്‍ II ന്യൂക്ക് ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മ്മാണത്തിനാണ് ഓട്ടോക്ലേവുകള്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരി മൂന്നിനാണ് ചൈനയില്‍ നിന്നും പാകിസ്താനിലേക്ക് പോവുകയായിരുന്ന കപ്പല്‍ കണ്ട്ല തീരത്ത് വെച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കപ്പലില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉള്ള ഓട്ടോ ക്ലേവുകളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശുദ്ധീകരണ ഉപകരണങ്ങളാണ് കപ്പലില്‍ എന്നായിരുന്നു പാക് വാദം.സംശയത്തെ തുടര്‍ന്ന് വിദഗ്ധര്‍ പരിശോധന നടത്തുകയും പിന്നീട് ഫെബ്രുവരി 20 ന് കപ്പല്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

ചൈനീസ് കപ്പലില്‍ മിസൈല്‍ നിര്‍മ്മാണത്തിനുള്ള ഓട്ടോ ക്ലേവുകളാണ് എന്ന കണ്ടെത്തല്‍ ചൈനയും പാകിസ്താനും തമ്മിലുള്ള അനധികൃത ആയുധ കൈമാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

prp

Leave a Reply

*