യു.എ.ഇയില്‍ താപനില താഴുന്നു . 6. 5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും താഴേയ്ക്ക് !

ദുബായ് :രാജ്യത്തെ താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ജെയ്‌സ് മലനിരകളില്‍ 6.5 ഡിഗ്രിക്ക് താഴെ താപനിലയാണ് ഇന്നലെ അതി

രാവിലെ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില പ്രദേശങ്ങളില്‍ താപനില 21-25 ഡിഗ്രി വരെ ഉയരുമെന്നും സൂചനയുണ്ട് . യുഎയില്‍ പരക്കെ വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നതിനാല്‍ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കടല്‍ അതീവ പ്രക്ഷുബ്ദമായിരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.

prp

Leave a Reply

*