ആഹായുടെ തകര്‍പ്പന്‍ ടീസര്‍ 3 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത്

സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച്‌ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്നു. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു. 3 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതായി മുന്നേറുകയാണ്.

വടംവലിയെ ആസ്പതമാക്കി സ്പോര്‍ട്സ് ജോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പ് നിര്‍വഹിക്കുന്നു.

prp

Leave a Reply

*