രജനീകാന്ത് 27ന് ദുബായിലേക്ക്..’2.0’യുടെ ഓഡിയോ ലോഞ്ച് തകര്‍ക്കും

എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഈ മാസം 27ന് ദുബായിലേക്ക് പറക്കുകയാണ്. ചിത്രത്തിന്‍റെ  സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്സന്‍ തുടങ്ങിയവരും രജനിയോടൊപ്പം ഉണ്ടാകും. ഇമാര്‍ പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. 90 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്നഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. നായകന്‍ രജനികാന്ത് ആണെങ്കിലും അദ്ദേഹത്തോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി വരുന്നതു ബോളിവുഡിന്‍റെ സ്വന്തം താരം അക്ഷയ് കുമാറാണ്. […]

സൂപ്പര്‍ ഹീറോസിനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ‘ജസ്റ്റിസ് ലീഗ്’

ഡിസി കോമിക്‌സ് സൂപ്പർ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ‘ജസ്റ്റിസ് ലീഗ്’. ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍പുറത്തെത്തി. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍. വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്നിഗറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാര്‍ണര്‍ ബ്രോസിന്‍റെ  ബാനറില്‍ ഒരുങ്ങുന്ന ഈ സൂപ്പർ ആക്ഷൻ ചിത്രം 2ഡി, 3ഡി ഐമാക്സ് 3ഡി എന്നിവയില്‍ നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.  

ശ്രീശാന്തിന്​ മറ്റ്​ രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ.​ മാതൃരാജ്യം വിലക്കിയ താരത്തിന്​  ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനു വേണ്ടിയും കളിക്കാനാവില്ലെന്നും ​ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.ഐ. ആക്​ടിങ്​ പ്രസിഡന്‍റ്​ സി.കെ. ഖന്ന വ്യക്തമാക്കി. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖന്നയുടെ പ്രസ്താവന. 2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. […]

വിപ്ലവ നേതാവിന് ഇന്ന്‍ 94

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നേതാവിന്  ഇന്ന്‍ 94 വയസ്. തൊഴിലാളി വര്‍ഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിഎസ്, രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരു  മാതൃകയാണ്. ആ​ര്‍​ഭാ​ട​മില്ലാതെ  തികച്ചും ലളിതമായ ആഘോഷ പരിപാടിയായിരിക്കും ഈ പിറന്നാളിനും ഉണ്ടാവുക.  അടുത്ത ബന്ധുകളും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ വെച്ച്‌ ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി . ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച്  […]

സെന്‍കുമാറിന്‍റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി  ടി.പി സെന്‍കുമാറിന്‍റെ  കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അദ്ദേഹത്തിന്‍റെ  കേസുകളെല്ലാം തീര്‍ന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. വി. സോമസുന്ദരത്തെ മാത്രമായിരിക്കും ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ പരിഗണിക്കുക. സെന്‍കുമാറിന്‍റെ നിയമനത്തെ നേരത്തേ സംസ്ഥാന സര്‍ക്കാറും എതിര്‍ത്തിരുന്നു.  ട്രൈബ്യൂണലിലെ ഒഴിവിലേക്കു സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമ്പോള്‍ അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.    

പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി;പടക്കനിരോധനം ഏര്‍പ്പെടുത്തിയത് വെറുതെയോ?

ന്യൂഡല്‍ഹി: വായു മലിനീകരണം കുറഞ്ഞ ദീപാവലി ആഘോഷമായിരുന്നു ഇത്തവണത്തേതെങ്കിലും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ  തോത് അപകടകരമാം വിധം ഉയര്‍ന്നു. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന്​ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകിയാണ്​ സര്‍വീസ്​ നടത്തുന്നത്​. മലിനീകരണ തോത്​ ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രമേ പുറത്തിറങ്ങാവൂവെന്ന്​ അധികൃതര്‍ ആവശ്യപ്പെട്ടു. പടക്കങ്ങള്‍ നിരോധിച്ച് സുപ്രീം കോടതി വിധി​ വന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ ഇത്തവണത്തെ ദീപാവലി ആഘോഷമെങ്കിലും പലയിടത്തും പടക്കങ്ങളും മറ്റും ഉപയോഗിച്ചിരുന്നു. ഡൽഹിക്കു സമീപനഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പടക്കങ്ങൾ മുന്‍വര്‍ഷങ്ങളെപ്പോലെതന്നെ […]

2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് മോദി

കേദാര്‍നാഥ്:2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവന്‍റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ  കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.കേദാര്‍നാഥിനെ പുനര്‍നിര്‍മിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും കൂടാതെ  കേദാര്‍പുരി ടൗണ്‍ഷിപ്പ് വികസനത്തിനും  പൂജാരിമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം  അറിയിച്ചു. ഉത്തരാഖണ്ഡില്‍ ജൈവ […]

ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു

നാഗപട്ടണം:  നാഗപട്ടണത്ത് പൊരയാറില്‍ ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു.  മൂന്ന് പേരുടെ നില ഗുരുതരം. ഡിപ്പോയില്‍  ഉറങ്ങുകയായിരുന്ന  ഏഴ് ഡ്രൈവര്‍മാരും  കണ്ടക്ടറുമാണ് മരിച്ചത്. ഇന്ന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്  അപകടം നടന്നത്. കെട്ടിടത്തിന്‍റെ  കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. രണ്ട് മാസത്തിനിടെ  രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കോയമ്പത്തൂര്‍ ബസ് ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

ഗോഥിക് ഹൊറര്‍ ചിത്രം’ആഞ്ജലിക്ക’ നവംബര്‍ 17 ന്

മിച്ചെല്‍ ലിച്ചെന്‍ സ്റ്റെയിന്‍ സംവിധാനം നിര്‍വഹിക്കുന്ന ഗോഥിക് ഹൊറര്‍ ചിത്രമാണ് ‘ആഞ്ജലിക്ക’. ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. ജോയിസ് പെപ്പോറോല്‍ നിര്‍മ്മിക്കുന്ന  ചിത്രത്തില്‍  ജെന മാലോണ്‍, ജാനറ്റ് മക്ടീര്‍, എഡ് സ്റ്റോപേഡ് എന്നിവരാണ്കേന്ദ്രകഥാപാത്രങ്ങളാകുന്നത്. വിക്ടോറിയന്‍ ലണ്ടനില്‍ താമസിക്കാനെത്തുന്ന നവവധൂവരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന ഭീതിജനകവുമായ സംഭവങ്ങളുടെ പരമ്പരയാണ് ആഞ്ജലിക്കയുടെ ഇതിവൃത്തം. ചിത്രം നവംബര്‍ പതിനേഴിന് തീയേറ്ററുകളിലെത്തും.

A1 ബ്യൂട്ടി റെകഗ്നിഷനുമായി ഓപ്പോ എഫ് 5

മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ് 5 അടുത്ത മാസം   വിപണിയിലെത്തുന്നു.  ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ്  ഫോണ്‍ എത്തുക. ആഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്‍റെ  ഏറ്റവും വലിയ പ്രത്യേകതയാണ്  A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേദം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഫലിച്ച്‌ ആധുനിക ലൈറ്റ്നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ […]