A1 ബ്യൂട്ടി റെകഗ്നിഷനുമായി ഓപ്പോ എഫ് 5

മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ് 5 അടുത്ത മാസം   വിപണിയിലെത്തുന്നു.  ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ്  ഫോണ്‍ എത്തുക.

ആഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്‍റെ  ഏറ്റവും വലിയ പ്രത്യേകതയാണ്  A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേദം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഫലിച്ച്‌ ആധുനിക ലൈറ്റ്നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ സഹായിക്കും.

ആറ് ഇഞ്ച് ഡിസ്പ്ലേയുമായി എത്തുന്ന  ഫോണില്‍ 20എംപി റിയര്‍ ക്യാമറയാണ് ഉള്ളത് . 6ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64ജിബി ഇന്‍റെണല്‍ സ്റ്റോറേജ് , 4000എംഎഎച്ച്‌ ബാറ്ററി, 3.5  എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയാണ് ഓപ്പോ എഫ് 5  ന്‍റെ മറ്റു  പ്രധാന സവിശേഷതകള്‍.

 

 

prp

Related posts

Leave a Reply

*