രജനീകാന്ത് 27ന് ദുബായിലേക്ക്..’2.0’യുടെ ഓഡിയോ ലോഞ്ച് തകര്‍ക്കും

എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഈ മാസം 27ന് ദുബായിലേക്ക് പറക്കുകയാണ്.

ചിത്രത്തിന്‍റെ  സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്സന്‍ തുടങ്ങിയവരും രജനിയോടൊപ്പം ഉണ്ടാകും. ഇമാര്‍ പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

90 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്നഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. നായകന്‍ രജനികാന്ത് ആണെങ്കിലും അദ്ദേഹത്തോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി വരുന്നതു ബോളിവുഡിന്‍റെ സ്വന്തം താരം അക്ഷയ് കുമാറാണ്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

 

നായകന്മാര്‍ ടൈറ്റില്‍ കഥാപാത്രമായി വരുന്ന സിനിമകള്‍ നിരവധി ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു വലിയ താരം  ഒരേസമയം വില്ലനും ടൈറ്റില്‍ കഥാപാത്രവുമായി വരുന്ന ആദ്യസിനിമയായിരിക്കും 2.0. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ കൂടി പുറത്തിറങ്ങും.

 

prp

Related posts

Leave a Reply

*