മിന്നും താരമാകാന്‍ ബിഎംഡബ്ല്യു 330ഐ ഗ്രാന്‍ ടൂറിസ്മോ എം സ്പോര്‍ട്ട്

ബിഎംഡബ്ല്യു 330ഐ ഗ്രാന്‍ ടൂറിസ്മോ എം സ്പോര്‍ട്ട്  ഇന്ത്യയില്‍ പുറത്തിറങ്ങി. എസ്റ്റോറില്‍ ബ്ലൂ , അല്‍പൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോയുടെ സ്പോര്‍ട്ടി പതിപ്പായ ഈ പുതിയ മോഡല്‍  ല ഭ്യമാകുക. ഇതിന്‍റെ  വില 49.40 ലക്ഷം രൂപയാണ്

പുതിയ സൈഡ് സ്കേര്‍ട്ടുകളും റിയര്‍ ബമ്പറുകളുമാണ് കാറിന്‍റെ ഡിസൈന്‍ സവിശേഷത. പഴയ മോഡലില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന  ഫ്രണ്ട് ഫെന്‍ഡറും ബ്ലാക് ഫ്രണ്ട് ഗ്രില്ലും 18 ഇഞ്ച് എംസ്പോര്‍ട്ട്  വീലുകളും പുതിയ മോഡലിനെ  ശ്രദ്ധേയമാക്കി മാറ്റുന്നു.

പുതിയ ഹെഡ് ലൈനര്‍, എം സ്റ്റീയറിംഗ് വീല്‍, എം ബാഡ്ജ് ഒരുങ്ങിയ ഡോര്‍സില്ലുകള്‍, ഹെഡ്സ്-അപ് ഡിസ്പ്ലേ എന്നിങ്ങനെയുള്ള സവിശേഷതകളാണ് കാറിന്‍റെ ഉള്ളിലുള്ളത്. ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന്‍റെ  പവര്‍ ഹൌസ്‌. 250 ബിഎച്ച്‌പി കരുത്തും 350 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക.

സ്റ്റീയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പുതിയ മോഡലില്‍ ലഭ്യമാക്കിയിട്ടുള്ളത്. 15.34 കിലോമീറ്ററാണ് ഇതിന്‍റെ ഇന്ധനക്ഷമത. ബ്രേക്ക് അസിസ്റ്റോട് കൂടിയുള്ള എബിഎസ്, ആറ് എയര്‍ബാഗുകള്‍, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, സൈഡ്-ഇംപാക്‌ട് പ്രൊട്ടക്ഷന്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, എന്നിവയാണ് കാറിലെ സുരക്ഷാ   സജ്ജീകരണങ്ങള്‍.

prp

Leave a Reply

*