സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…

ചെന്നൈ: എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ  പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ  മുന്നറിയിപ്പ്.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്​വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു.

ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്സ്, മാക് ഓഎസ് തുടങ്ങിയ ഓപറ്റേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയേറെയുള്ളത്.

prp

Related posts

Leave a Reply

*