തിരുവനന്തപുരം: സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയുണ്ട്. വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്‍റെ അനുമതിയില്ലാതെ കടന്നു കയറാന്‍ കഴിയും. ഇത്തരത്തില്‍ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ അനായാസം ചോര്‍ത്താന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.
Tag: wifi
റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടി, എല്ലാ ട്രെയിനുകളിലും സി.സി.ടി.വി, വൈഫൈ സൗകര്യങ്ങള്‍
ന്യൂഡല്‍ഹി: റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ 1,48,500 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11,000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പടിപടിയായി വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തും. 25,000 ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന […]
വൈ-ഫൈ അപകടമോ? കൂടുതല്‍ അറിയൂ…
ഇക്കാലത്ത്, വീടുകളിലും, ഓഫീസുകളിലും മാളുകളിലും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമെന്നുവേണ്ട കാബുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് വൈ-ഫൈ. ആധുനിക യുഗത്തില്‍ വൈ-ഫൈ ഒരു അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാല്‍, നമ്മെ എപ്പോഴും ചൂഴ്ന്നു നില്‍ക്കുന്ന ഈ വികിരിണങ്ങള്‍ സുരക്ഷിതമാണോയെന്നുള്ള ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. “വയര്‍ലെസ് ഫിഡെലിറ്റി” എന്നതിന്‍റെ ചുരുക്കപ്പേരാണ് വൈ-ഫൈ. കമ്ബ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, സെല്‍ ഫോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആശയവിനിമയത്തിനായി റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഒരു വയര്‍ലെസ് ശൃംഖലയാണിത്. വൈ-ഫൈ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ചില ഉത്കണ്ഠകളെക്കുറിച്ചാണ് ഇനി […]
സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…
ചെന്നൈ: എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്സ്, മാക് ഓഎസ് തുടങ്ങിയ […]




