കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ  കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍  തലയ്ക്കും ആന്തരികാവയങ്ങള്‍ക്കുമേറ്റ മുറിവ് ഗുരുതരമായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു. സ്കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്.  […]

ബിജെപി പുകയുന്നു; പാര്‍ട്ടിയില്‍ ചേരാന്‍ 1 കോടി രൂപ വാഗ്ദാനം ചെയ്തതായി നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും  അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഒരു കോടി രൂപയാണ് ബിജെപിയിലേക്ക് ചേരാന്‍  വാഗ്ദാനം ചെയ്തിരുന്നതെന്നും ബാക്കി 90 ലക്ഷംരൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് […]

താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെ ഭാഗം: യോഗി ആദിത്യനാഥ്

ലക്നോ: താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​​ന്‍റെയും ഭാഗമാണെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം    പറഞ്ഞു. നേരത്തെ താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തര്‍പ്രദേശ്​ എം.എല്‍.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹല്‍ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ […]

തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. […]

മ്യൂസിക്കല്‍ ലവ് സ്റ്റോറി ‘മെല്ലെ’യിലെക്ക് ഒരു എത്തിനോട്ടം – റിവ്യൂ വായിക്കാം

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.പിതാവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉമയുടെയും റെജിയുടെയും ജീവിതകഥയാണ് മെല്ലെ. ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചു പ്രണയം കൈമാറുന്ന ഇണക്കിളികളായി പുതുമുഖങ്ങളായ അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കും മാറിയപ്പോള്‍ അവിടെ നിര്‍മ്മല സ്നേഹത്തിന്‍റെ കുളിര്‍മഴ പെയ്തിറങ്ങുകയാണ്.   നായകന്‍റെ ചുറ്റും കൂടി നിന്ന്കമന്‍റുകളും അഭിനന്ദനങ്ങളും പറയുന്ന കോമാളിക്കൂട്ടുകാരോ ബൈക്കുകളില്‍   ചീറിപ്പാഞ്ഞു  നടക്കാന്‍ കൂടെ ഉറ്റവരോ നമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. മറ്റു സിനിമകളില്‍  കാണുന്ന  യാന്ത്രികമായ […]

ദിലീപിന്​ സ്വകാര്യ സുരക്ഷാസേന ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്​ സ്വകാര്യ സുരക്ഷാസേന. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്​സ്​ എന്ന സ്വകാര്യ എജന്‍സിയാണ്​ ദിലീപിന്​ സുരക്ഷയൊരുക്കുന്നത്​. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇന്നലെ തണ്ടര്‍ഫോഴ്സിന്‍റെ  ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്‍റെ  വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂറിനു ശേഷം സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സാഹചര്യം […]

താര മാമാങ്കത്തിനായി വില്ലന്‍ വരുന്നു…അഡ്വാന്‍സ് ബുക്കിംഗ് 22ന്ആരംഭിക്കും

മലയാള സിനിമാ ലോകത്തെ താരരാജാവ്  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 22ന് ആരംഭിക്കും.  ഇരുപത്തിയഞ്ച് കോടിക്കടുത്ത് ചെലവിട്ട്  റോക്ലൈന്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷ് ആണ്ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം  27 നാണ്  വില്ലന്‍  തിയേറ്ററുകളിലെത്തുന്നത്.റിലീസ് ചെയ്യുന്ന ദിവസം എട്ടു മണിക്കായിരിക്കും ആദ്യ ഷോ തുടങ്ങുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.  മലയാളികളുടെ സ്വന്തം മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാലും […]

‘സവാരി’യായി സുരാജ്

സുരാജ്‌ വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക്‌ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘സവാരി’. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. പാറമേക്കാവ് തിരുവമ്പാടി   ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായാണ് സുരാജ്  ചിത്രത്തില്‍ വേഷമിടുന്നത്. ജയരാജ്‌ വാര്യർ, ശിവജി ഗുരുവായൂർ, ചെമ്പൻ അശോകൻ, സുനിൽ സുഖദ, മണികണ്ഠൻ പട്ടാമ്പി, വി.കെ. ബൈജു, നന്ദകിഷോർ, രാജ്‌കുമാർ, ലെന തുടങ്ങിയവരാണ്‌ മറ്റു താരങ്ങൾ. റോയൽവിഷന്‍റെ  സഹകരണത്തോടെ ഓപ്പൺഡ്‌ ഐസ്‌ ക്രിയേഷൻസ്‌ നിർമിക്കുന്ന  ചിത്രത്തിന്‍റെ  ഛായാഗ്രഹണം എസ്‌.ബി. പ്രജിത്ത്‌ ആണ്.തേക്കിന്‍കാട് മൈതാനവും  പരിസരപ്രദേശങ്ങളുമായിരുന്നു  ഷൂട്ടിംഗ് […]

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…

ചെന്നൈ: എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ  പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ  മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്​വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്സ്, മാക് ഓഎസ് തുടങ്ങിയ […]

മിന്നും താരമാകാന്‍ ബിഎംഡബ്ല്യു 330ഐ ഗ്രാന്‍ ടൂറിസ്മോ എം സ്പോര്‍ട്ട്

ബിഎംഡബ്ല്യു 330ഐ ഗ്രാന്‍ ടൂറിസ്മോ എം സ്പോര്‍ട്ട്  ഇന്ത്യയില്‍ പുറത്തിറങ്ങി. എസ്റ്റോറില്‍ ബ്ലൂ , അല്‍പൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോയുടെ സ്പോര്‍ട്ടി പതിപ്പായ ഈ പുതിയ മോഡല്‍  ല ഭ്യമാകുക. ഇതിന്‍റെ  വില 49.40 ലക്ഷം രൂപയാണ് പുതിയ സൈഡ് സ്കേര്‍ട്ടുകളും റിയര്‍ ബമ്പറുകളുമാണ് കാറിന്‍റെ ഡിസൈന്‍ സവിശേഷത. പഴയ മോഡലില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന  ഫ്രണ്ട് ഫെന്‍ഡറും ബ്ലാക് ഫ്രണ്ട് ഗ്രില്ലും 18 ഇഞ്ച് എംസ്പോര്‍ട്ട്  വീലുകളും പുതിയ മോഡലിനെ  ശ്രദ്ധേയമാക്കി മാറ്റുന്നു. പുതിയ […]