കോവിഡ് അവസാന പകര്‍ച്ചവ്യാധിയല്ല. അടുത്ത ഒരു മഹാമാരിക്ക് മുമ്ബ് സുസജ്ജമാകണം എന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് ലോകത്തെ അവസാനത്തെ പകര്‍ച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . ലോകം അടുത്ത പകര്‍ച്ച വ്യാധിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മുന്നറിപ്പ് നല്‍കി .പൊതുജനാരോഗ്യത്തില്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. ഇതുവരെ ആഗോളതലത്തില്‍ 27.19 മില്യണ്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 8,88,362 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. ഇത് ലോകത്തെ […]

ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നിതിനിടെ അതി​ര്‍ത്തി​യി​ല്‍ നി​ന്നൊരു ശുഭവാര്‍ത്ത

ഡല്‍ഹി: യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെ അതിര്‍ത്തിയി​ല്‍ നി​ന്ന് ഒരു ശുഭവാര്‍ത്ത. അതി​ര്‍ത്തി​ ലംഘിച്ച്‌ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരുകൂട്ടം യാക്കുകളെ ഇന്ത്യന്‍ സൈന്യം ചൈനീസ് അധികൃതര്‍ക്ക് കൈമാറി എന്നതായി​രുന്നു ആ ശുഭവാര്‍ത്ത. അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കമേംഗിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് 13 യാക്കുകളും നാല് കുഞ്ഞുങ്ങളും ലംഘിച്ചത്. ഓഗസ്റ്റ് 31നായിരുന്നു അതി​ര്‍ത്തി​ലംഘനം. ചൈനീസ് അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തശേഷമാണ് ഇവയെ കൈമാറിയത്. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുളള നടപടി എന്നാണ് യാക്കുകളുടെ കൈമാറ്റത്തെ ഇന്ത്യന്‍ സൈന്യം വിശേഷിപ്പിച്ചത്. നടപടിയില്‍ […]

ഓണ്‌ലൈന്‌ ​ഗെയിമുകളില്‍ സ്ഥിരമായി പരാജയപ്പെടുത്തി; അഞ്ചാം ക്ലാസുകാരിയെ 11വയസ്സുകാരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആവര്‍ത്തിച്ചുള്ള തോല്‍വിയില്‍ പ്രകോപിതനായി പതിനൊന്നുകാരന്‍ അഞ്ചാ ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. ഇന്‍ഡോറില്‍ ലാസുദിയ പ്രദേശത്താണ് സംഭവം. തന്റെ വളര്‍ത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഓണ്‌ലൈന്‌ ​ഗെയിമുകളില്‍ പെണ്‍കുട്ടി പതിവായി ആണ്‍കുട്ടിയെ തോല്‍പിക്കാറുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും ഡിഐജി എച്ച്‌ സി മിശ്ര വ്യക്തമാക്കി. പെണ്‍കുട്ടിയെ പ്രതി തന്റെ വീടിനു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോവുകയും തലയില്‍ കല്ല് കൊണ്ട് ഇടിച്ച്‌ […]

മയക്കുമരുന്ന് കടത്തല്‍ കേസ് : നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജനയുടെ വീട്ടില്‍ തെരച്ചില്‍; കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചന

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പോലീസ് തെരച്ചില്‍. ചൊവ്വാഴ്ച രാവിലെ സെര്‍ച് വാറണ്ടുമായി പോലീസ് വീട്ടില്‍ എത്തുകയായിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജനയോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സഞ്ജന ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ തെരച്ചില്‍ നടത്തിയത്. കേസിലെ നാലാം പ്രതിയായ വിരേന്‍ ഖന്നയുടെ വീട്ടിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. […]

വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല; ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ

ല​ഡാ​ക്ക്: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് സ​മീ​പം സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​താ​യു​ള്ള ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​മെ​ന്നും സേ​നാ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ര്‍​വ​ത പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വെ​ടി​യു​തി​ര്‍​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ സൈ​നി​ക​ര്‍ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യെ​ന്നാ​ണ് ചെ​ന​യു​ടെ വെ​സ്റ്റേ​ണ്‍ തി​യ​റ്റ​ര്‍ ക​മാ​ന്‍​ഡ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ല്‍ ആ​ദ്യ​മാ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, […]

ഓരോ മാസത്തെയും പെന്‍ഷന്‍ അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: ഓരോ മാസത്തെയും പെന്‍ഷന്‍ അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഓരോ മാസവും 20-ാം തിയതിക്ക് ശേഷം വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ് വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ മാസം മുതല്‍ 100 രൂപ വര്‍ധനയോടെ 1400 രൂപയാണു നല്‍കുക. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം […]

മലേഷ്യയും, തായ്‌ലാന്‍ഡും കൊവിഡ് ഭീതിയില്‍ സ്വീകരിച്ചില്ല, ആറുമാസം കടലില്‍ കുടുങ്ങിയ മുന്നൂറോളം റോഹിംഗ്യകള്‍ ഒടുവില്‍ കരപറ്റി

ക്വാലാലംപൂര്‍: കൊവിഡ് ഭീതിമൂലം മലേഷ്യയും തായ്‌ലാന്‍ഡും സ്വീകരിക്കാതെ തിരിച്ചയച്ച മുന്നൂറോളം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ആറുമാസത്തിന് ശേഷം കരയ്ക്കെത്തി. ഇന്നലെയോടെയാണ് സംഘം ഇന്‍ഡൊനേഷ്യയിലെത്തിയത്. അഭയം തേടി കഴിഞ്ഞ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഇവര്‍ തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയും തായ്‌ലാന്‍ഡും ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. 297 മുതിര്‍ന്നവരും പതിനാലോളം കുട്ടികളുമാണ് ദുരിതത്തില്‍ നിന്ന് കരകയറനായി ബോട്ടില്‍ യാത്രയായത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലേഷ്യയും തായ്‌ലാന്‍ഡും ഇവരെ തിരിച്ചയച്ചു. ആറുമാസത്തോളം കടലില്‍ കുടുങ്ങിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയതെന്ന് പൊലീസ് […]

ഇന്ത്യ -ചൈന സംഘര്‍ഷം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു : ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലൂടെ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്കെത്തിക്കാന്‍ പദ്ധതിയിട്ട് പാകിസ്ഥാന്‍. ലൈന്‍ ഓഫ് കണ്ട്രോളിനു സമീപത്തുള്ള വിവിധ ലോഞ്ച് പാഡുകളില്‍ തീവ്രവാദികള്‍ ഒത്തു കൂടിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ സേനയുടെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് തീവ്രവാദികളെ ലൈന്‍ ഓഫ് കണ്ട്രോള്‍ മറികടക്കാന്‍ സഹായിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തീവ്രവാദികളെ ലൈന്‍ ഓഫ് കണ്ട്രോള്‍ മറികടക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ലൈന്‍ ഓഫ് […]

വൊഡാഫോണും ഐഡിയയും ഒന്നിച്ച്‌ ഇനി ‘വി’ എന്നറിയപ്പെടും

കൊച്ചി: പുതിയ റീബ്രാന്‍ഡിങ്ങുമായി വൊഡാഫോണും ഐഡിയയും ഇനി ‘വി’ എന്ന പേരില്‍ അറിയപ്പെടും. വൊഡഫോണിന്‍്റെ വി യും ഐഡിയയുടെ ഐ യും ചേര്‍ന്നാണ് ഈ പേര് വന്നിട്ടുള്ളത്. ഇത്രയും നാള്‍ വൊഡഫോണ്‍ ഐഡിയ എന്നീ ബ്രാന്‍ഡുകള്‍ പ്രത്യേകമായായിരുന്നു കമ്ബനി പ്രൊമോട്ട് ചെയ്തിരുന്നത്. ശബ്ദത്തിന്‍്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ച്‌ ഇന്ത്യ അവ ഇനി ഒറ്റ ബ്രാന്‍ഡായി ആവും പരിഗണിക്കുക. രണ്ടുവര്‍ഷം മുന്‍പ് 2018 ഓഗസ്റ്റിലാണ് ഐഡിയയും വൊഡാഫോണും ലയിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ പുതിയ ഊര്‍ജവുമായി […]

ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടി ഇന്ത്യ; ആത്‌മനിര്‍ഭര്‍ ഭാരതിന്റെ കാഴ്‌ചപ്പാട് സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന നേട്ടമെന്ന് പ്രതിരോധമന്ത്രി

ഭുവനേശ്വര്‍: പ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവയ്‌പ്പുമായി രാജ്യം. ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടിയാണ് ഇന്ത്യ നിര്‍ണായകമായ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുന്നത്. ഇന്ന് രാവിലെ 11.03ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്‌റ്റര്‍ ഉപയോഗിച്ച്‌ പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വച്ചാണ് […]