ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച്‌ ഇന്ധന വെട്ടിപ്പ്; 33 പമ്ബ് പൂട്ടിച്ചു

അമരാവതി: ഇലക്‌ട്രോണിക് ചിപ്പ് ഉപയോഗിച്ച്‌ പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവില്‍ കൃത്രിമം കാണിച്ച്‌ ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്ബുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്ബുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഒരു ലിറ്റര്‍ ഇന്ധനം വാങ്ങിക്കുമ്ബോള്‍ 970 മില്ലി മാത്രം ലഭിക്കുന്ന തരത്തിലായിരുന്നു […]

ന്യൂനമര്‍ദം കേരളതീരം വിട്ടു: മഴയുടെ ശക്തി കുറയുമെന്ന് സൂചന

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴ ലഭിക്കുമെന്നും അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തികുറയുമെന്നുമാണ് സൂചന. . ഒറ്റപ്പെട്ട മഴ കേരളത്തില്‍ ഇന്നും നാളെയും ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ തുടര്‍ച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ന്യൂനമര്‍ദത്തെ ദുര്‍ബലമാക്കുന്ന അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ മഴയുടെ ശക്തി കുറയുമെന്ന് […]

ഓഹരി വിപണി ഇന്ന്: ഭാരതി ഇന്‍ഫ്രാടെല്ലിന് മികച്ച നേട്ടം

സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ തിങ്കളാഴ്ച കാര്യമായ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര വികാരം നിലനിന്നപ്പോള്‍ യുഎസ് വിപണികള്‍ വെള്ളിയാഴ്ച താഴ്ന്നു. രാവിലെ 9:17ന് സെന്‍സെക്സ് 9 പോയിന്‍റ് കുറഞ്ഞ് 38,348.45 ലും നിഫ്റ്റി 13.60 പോയിന്റ് ഉയര്‍ന്ന് 11,347.45 ലുമാണ് വ്യാപാരം നടക്കുന്നത്. ഏകദേശം 828 ഓഹരികള്‍ രാവിലെ മുന്നേറി, 390 ഓഹരികള്‍ ഇടിഞ്ഞു, 80 ഓഹരികള്‍ക്ക് മാറ്റമില്ല. വായ്പ തിരിച്ചുപിടിക്കല്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ബാങ്കിംഗ് […]

അഞ്ചു മാസത്തിന് ശേഷം കര്‍ശന നിയന്ത്രണങ്ങളില്‍ ഡല്‍ഹി മെട്രോ ഇന്ന് വീണ്ടും ഓടിത്തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചതോടെ ഡല്‍ഹി മെട്രോ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. 169 ദിവസമാണ് മെട്രോ അടച്ചിട്ടത്. കൊവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. ട്രെയിനിലും സ്‌റ്റേഷനിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാര്‍ച്ചില്‍ അടച്ചിട്ട മെട്രോ ഇന്നുമുതല്‍ ഘട്ടംഘട്ടമായി മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുക. മെട്രോയില്‍ തല്‍ക്കാലം കറന്‍സി നേരിട്ട് കൊടുത്ത് ടിക്കറ്റ് വാങ്ങാനാവില്ല. ഓണ്‍ലൈനായി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു. അതിന് സ്മാര്‍ട്ട് […]

ജസ്റ്റിസ് കമാൽ പാഷയ്ക്ക് ഓർത്തഡോക്സ് സഭയുടെ മറുപടി; കമാൽ പാഷ കോടതികളെ വെല്ലുവിളിക്കുന്നുവെന്ന് വിമർശനം

പള്ളി തർക്കവിഷയത്തിൽ യാക്കോബായ വിഭാഗത്തിന് നീതി നിഷേധമുണ്ടായെന്ന ജസ്റ്റിസ് കമാൽ പാഷയുടെ പരാമർശത്തിന് മറുപടിയുമായി ഓർത്തഡോക്സ് സഭ. ഇന്ത്യൻ നിയമവ്യവസ്ഥ നീതിയുക്തമല്ല പ്രവർത്തിക്കുന്നത് എന്നാണോ കമാൽ പാഷ ഉദ്ദേശിച്ചതെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാദർ ജോൺസ് എ.കോനാട്ട് ചോദിച്ചു. പളളിയുടെ ഭരണം സംബന്ധിച്ചാണ് കോടതി വിധി ഉണ്ടായിട്ടുള്ളത്. മറിച്ച് പളളിയുടെ സ്വത്ത് വകകൾ സംബന്ധിച്ച് നടത്തിപ്പ് പള്ളി ഭരണസമിതിക്ക് തന്നെയാണ്. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഓർത്തഡോക്സ് സഭ വക്താവ് വ്യക്തമാക്കി. വിധി അനുകൂലമാണെങ്കിലും നടപ്പാക്കുന്നത് അനീതിയാണെന്ന് […]

സമാധാന ശ്രമവുമായി ഓർത്തഡോക്സ് സഭ. 1934 ലെ ഭരണ അംഗീകരിക്കുന്നവരെ ഒപ്പം നിർത്തും

തിരുവല്ല: പള്ളി തർക്കത്തെ തുടർന്ന് ഭിന്നിച്ചുനിൽക്കുന്ന വിശ്വാസികളെ ഒന്നിപ്പിക്കാൻ ഓർത്തഡോക്സ് സഭയുടെ ശ്രമം. 1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവരെ ഒപ്പം നിർത്തും. കോടതിവിധികളുടെ അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കുന്നതിക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന് ഓർത്തഡോക്സ് സഭ സിനഡ് അറിയിച്ചു. 1934 ലെ സഭാ ഭരണഘടന അംഗീകരിച്ച് ഓർത്തഡോക്സ് – യാക്കോബായ വിശ്വാസികൾ ഒന്നിച്ചുപോകണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യപരമായി പളളി ഭരണം നടത്താൻ തയ്യാറാണ്. യാക്കോബായ വിശ്വാസികളെ മാറ്റിനിർത്തില്ല. 1934 ലെ സഭാ […]

സമ്മർദ്ദം ചെലുത്തി യാക്കോബായ പക്ഷം; സർക്കാർ വഴങ്ങരുതെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പളളികളിൽ വിധി നടപ്പാക്കാതിരിക്കാൻ പുതിയ തന്ത്രവുമായി യാക്കോബായ വിഭാഗം. പളളി തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സർക്കാരിനെ സമീപിച്ചു. ഭൂരിപക്ഷം നോക്കി പള്ളിഭരണം കൈമാറണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം. സെമിത്തേരി ഓർഡിനൻസിന് സമാനമായ രീതിയിൽ കോടതി വിധി അട്ടിമറിക്കാനാണ് യാക്കോബായ പക്ഷത്തിൻ്റെ നീക്കം. തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് യാക്കോബായ പക്ഷത്തെ പ്രീതിപ്പെടുത്താൻ സർക്കാർ, ഓർഡിനൻസ് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. പക്ഷെ […]

മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യത്ത് ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയുമായി അലഹാബാദ് ഹൈകോടതിയെ സമീപിക്കാന്‍ ലക്‌നൗ സ്വദേശിയായ ഹര്‍ജിക്കാരനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്താകെ ഒരു പൊതു ഉത്തരവ് എങ്ങനെ പാസാക്കാനാകുമെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. […]

പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായിപീപ്പിള്‍സ് ഫൗണ്ടേഷന്‍

പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങാവുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള. അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ധനസഹായം കൈമാറി. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പെട്ടിമുടിയില്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തന സമയം മുതല്‍ സഹായഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുന്നവര്‍ക്കും വിവിധ എസ്റ്റേറ്റുകളില്‍ കഴിയുന്നവര്‍ക്കും സംഘടന ഇന്നലെ ധനസഹായം കൈമാറി. ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടപ്പിച്ചെങ്കിലും സംസ്ഥാന […]