മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യത്ത് ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയുമായി അലഹാബാദ് ഹൈകോടതിയെ സമീപിക്കാന്‍ ലക്‌നൗ സ്വദേശിയായ ഹര്‍ജിക്കാരനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

രാജ്യത്താകെ ഒരു പൊതു ഉത്തരവ് എങ്ങനെ പാസാക്കാനാകുമെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

നിങ്ങള്‍ ഒരു പൊതു ഉത്തരവ് ആവശ്യപ്പെടുന്നു, ഞങ്ങള്‍ ഇത് അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാകും. കോവിഡ് പ്രചരിപ്പിക്കുന്നതിന് പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെക്കും. ഞങ്ങള്‍ അതിന് തയ്യാറല്ല. ഒരു കോടതി എന്ന നിലയില്‍ ഞങ്ങള്‍ക്ക് ജനങ്ങളുടെയും ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിയില്ല- ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജി പിന്‍വലിക്കാന്‍ ബെഞ്ച് അപേക്ഷകനെ അനുവദിച്ചു.പ്രാര്‍ഥനയുടെ ഭാഗമായി ലഖ്നൗവില്‍ ഘോഷയാത്ര നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ലക്‌നൗ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഷിയ നേതാവ് സയിദ് കല്‍ബേ ജവാദ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്.

prp

Leave a Reply

*